മികച്ച ക്യാമറയും ഏറെ സവിശേഷതകളും ; ഓപ്പോ റെനോയുടെ പുതിയ സീരീസ് ഇന്ത്യയിൽ

ഒരു മികച്ച സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയ്സ് തന്നെ ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ സീരീസ്.ക്യാമറ മികവിനൊപ്പം മികച്ച പെർഫോമൻസും നൽകുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാനോളം പ്രതീക്ഷകൾ ഇതും നൽകും. ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി സ്മാർട്‌ഫോണുകൾ ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.ഓപ്പോ റെനോ 10 സീരീസിന്റെ പിൻഗാമിയായിട്ടാണ് റെനോ 11 സീരീസ് ഇന്ത്യയിലേക്ക് എത്തുന്നത്. റെനോ 11 സീരീസിന്റെ ചിപ്‌സെറ്റും ഡിസൈനും ഒഴികെ മറ്റ് ഫീച്ചറുകളെല്ലാം ഏതാണ്ട് മുൻ മോഡലുകളിലേതിന് സമാനമാണ് എന്നാണ് ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്നത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമായുള്ള കളർ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിന് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 120 ഹെർട്‌സ് ഡൈനാമിക് റിഫ്രഷ് റേറ്റുണ്ട്.ഒക്ടാകോർ മീഡിയാടെക്ക് ഡൈമെൻസിറ്റി 8200 ചിപ്പ് സെറ്റാണ് ഓപ്പോ റെനോ 11 പ്രോയിൽ മീഡിയാ ടെക് ടൈമെൻസിറ്റി 7050 പ്രൊസസറാണ് ഓപ്പോ റെനോ 11 ൽ ഉള്ളത്. മൂന്ന് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌ക്രീനിന് മധ്യത്തിൽ മുകളിലായുള്ള ഹോൾ പഞ്ചിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. റെനോ 11 പ്രോയിൽ 12 ജിബി വരെ റാമും 256 ജിബി സ്‌റ്റോറേജും ഉണ്ട്. റെനോ 11 ൽ എട്ട് ജിബി റാമും 256 ജിബി സ്‌റ്റോറേജും ലഭിക്കും.

രണ്ട് ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഓപ്പോ റെനോ 11 പ്രോയിൽ 50 എംപി സോണി ഐഎംഎക്‌സ് 890 പ്രൈമറി സെൻസർ, ഒഐഎസ് സംവിധാനം, 32 എംപി സോണി ഐഎംഎക്‌സ് 709 ആർജിബിഡബ്ല്യൂ ടെലിഫോട്ടോ ക്യാമറ, 8 എംപി സോണി ഐഎംഎക്‌സ് 355 അൾട്രാ വൈഡ് ക്യാമറ എന്നിവയുണ്ട്.ഓപ്പോ റെനോ 11 വേവ് ഗ്രീൻ, റോക്ക് ഗ്രേ നിറങ്ങളിലും 11 പ്രോ പേൾ വൈറ്റ്, റോക്ക് ഗ്രേ നിറങ്ങളിലും ആണ് ലഭ്യമാകുക. ഓപ്പോ റെനോ 11 ന്റെ 8GB റാം + 256GB സ്റ്റോറേജ് പ്രാരംഭമോഡലിന് 29,999 രൂപ രൂപ ആണ് വില. ഓപ്പോ റെനോ 11ന്റെ 8GB+ 256GB വേരിയന്റിന് 31,999 രൂപ ആണ് വില. റെനോ 11 പ്രോയുടെ സിംഗിൾ 12GB + 256GB മോഡലിന് 39,999 രൂപ നൽകണം. ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ജനുവരി 12 മുതൽ തന്നെ ഈ ഫോണുകൾ പ്രീ-ഓർഡർ ചെയ്യാം.

Read Also : ലാപ്‌ടോപ്പുകൾക്ക് 75% വരെ ഡിസ്‌കൗണ്ട് ; ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ നാളെ

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

Related Articles

Popular Categories

spot_imgspot_img