പ്രവാസികൾക്ക് വളരെ പരിചിതമായ സംവിധാനമാണ് നോൽ കാർഡ് ദുബൈയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങൾക്കുമായി ഒരു കാർഡ് എന്ന ആശയവുമായി 2009 ലാണ് നോൽകാർഡ് നിലവിൽ വരുന്നത്. നോൽ കാർഡ് പ്രചാരത്തിലായതോടെ ടിക്കറ്റ് പേപ്പറുകളുടെ എണ്ണവും ടിക്കറ്റ് ഓഫീസുകളിലെ തിരക്കും അപ്രത്യക്ഷമായി. 2013 ൽ മിഡിൽ ഈസ്റ്റിലെ മികച്ച സ്മാർട്ട് കാർഡായും നോൽ കാർഡ് തിരഞ്ഞടുക്കപ്പെട്ടിരുന്നു. എന്നാൽ നോൽ കാർഡ് റീച്ചാർജ്ജ് ചെയ്തപ്പോൾ പണം നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വെബ്‌സൈറ്റ് വഴി നോൽ കാർഡ് റീച്ചാർജ്ജ് ചെയ്തവർക്കാണ് പണം നഷ്ടമായത്. 100 ദിർഹത്തിന് കാർഡ് റീച്ചാർജ്ജ് ചെയ്യാൻ നോക്കിയ കാർഡ് ഉടമയ്ക്ക് 1000 ദിർഹം നഷ്ടമായതാണ് ഒടുവിലത്തെ സംഭവം. ദുബൈ ആർ.ടി.എ.യുടെ വൈബ്‌സൈറ്റ് എന്ന ധാരണയിൽ വ്യാജ വെബ്‌സൈറ്റിൽ കയറി റീച്ചാർജ് ചെയ്ത വ്യക്തിയ്ക്കാണ് പണം നഷ്ടമായത്. ഇതോടെ റീച്ചാർജ്ജ് ചെയ്യുന്നതന് മുൻപ് വെബ്‌സൈറ്റ് അംഗീകൃതമാണോയെന്ന് ഉറപ്പു വരുത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ.