ഇരുചക്രവാഹന നിർമാണ രംഗത്ത് ഏറെ മുന്നിലാണ് ജാപ്പനീസ് കമ്പനിയായ കാവസാക്കി . ഇന്ത്യയിൽ തന്നെ കടുത്ത മത്സരമാണ് വാഹന നിർമാണ രംഗത്ത് നടക്കുന്നത്. അപ്പോഴിതാ വ്യത്യസ്തമായി കാവസാക്കി പുതിയ ഹൈഡ്രജൻ ബൈക്ക് കൺസെപ്റ്റ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട് .ഇതൊരു സൂപ്പർ ബൈക്ക് ആയിരിക്കും എന്നതിൽ വണ്ടി പ്രേമികൾക്ക് പ്രതീക്ഷയുണ്ട് . ഹൈഎസ്ഇ-എക്‌സ് 1 എന്ന പേരിലാണ് കമ്പനി ഇതിനെ അവതരിപ്പിക്കുന്നത് . അടുത്തിടെ ഗ്രൂപ്പ് വിഷൻ 2030 പ്രോഗ്രസ് റിപ്പോർട്ട് മീറ്റിംഗിലാണ് ഹൈഡ്രജൻ ഇന്ധനം നൽകുന്ന മോട്ടോർസൈക്കിൾ എന്ന ആശയം കമ്പനി വെളിപ്പെടുത്തിയത്.
നിരവധി സവിശേഷതകൾ ആണ് വണ്ടിക്കുള്ളത്. അതായത് ഈ കൺസെപ്‌റ്റിൽ കരുത്തുറ്റ എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഉണ്ട്. പിൻഭാഗത്ത്, ബൈക്കിന് എൽഇഡി ടെയിൽ ലൈറ്റുകളും വലിയ ബാഗിന്റെ ആകൃതിയിലുള്ള രണ്ട് വലിയ ബോക്സുകളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, പവർട്രെയിൻ വിശദാംശങ്ങൾ നിലവിൽ വ്യക്തമല്ല. ഹൈഡ്രജൻ ഇന്ധനമുള്ള ബൈക്ക് എന്ന നിലയിൽ, ശുദ്ധമായ ഇന്ധനത്തിന്റെ ഉപയോഗത്തിന് അനുയോജ്യമായ ഒരു എഞ്ചിൻ ഇതിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. H2 HySE-യുടെ ഹൃദയം 999cc കപ്പാസിറ്റിയുള്ള ഒരു സൂപ്പർചാർജ്ഡ് ഇൻലൈൻ-ഫോർ എഞ്ചിനായിരിക്കും. ബൈക്കിന്റെ സൗന്ദര്യാത്മകത പരമ്പരാഗത കവാസാക്കി പച്ചയിൽ നിന്ന് മാറും. കറുപ്പിലും നീല നിറത്തിലുമുള്ള ഷേഡുകൾ ലഭിക്കും. ഇത് അതിന്റെ ബദൽ ഇന്ധന സ്രോതസ്സും ‘HySE’ സംരംഭത്തിന്റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.
സ്വന്തം ഹൈഎസ്ഇ പദ്ധതിക്ക് കീഴിലാണ് കവാസാക്കി ഹൈഡ്രജൻ റൺ ബൈക്ക് കൺസെപ്റ്റ് വികസിപ്പിക്കുന്നത്. ബ്രാൻഡിന്റെ സൂപ്പർബൈക്കുകൾ പോലെ, ഹൈഡ്രജൻ മോട്ടോർസൈക്കിൾ കൺസെപ്റ്റിനും ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനോടുകൂടിയ ഒരു വലിയ ബോഡി ഡിസൈൻ ഉണ്ടെന്ന് തോന്നുന്നു. മുന്നിൽ, ‘H’ ആകൃതിയിൽ LED ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഒരു റൗണ്ട് ഹെഡ്‌ലൈറ്റ് ബൈക്കിന് ഉണ്ട്. എൽഇഡി ഹെഡ്‌ലാമ്പിന് ചുറ്റും ഡിആർഎൽ കാണാം. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ മിററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാർപ്പായ ഒരു വിൻഡ്‌സ്‌ക്രീൻ കണ്ണാടികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു.അതേസമയം ഇരുചക്രവാഹന നിർമ്മാതാക്കൾക്ക് പുറമെ ഹൈഡ്രജനിൽ ഓടാൻ കഴിയുന്ന പാസഞ്ചർ വാഹനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ഫോർ വീലർ നിർമ്മാതാക്കൾ എന്നും റിപ്പോർട്ടുകൾ ഉണ്ട്.
Read Also : ഇത് സാധാരണക്കാരുടെ വണ്ടി : ഈ സിമ്പിൾ എനർജി തകർത്തു