സംസ്ഥാനത്തെ ഉന്നത ഉദ്യോ​ഗസ്ഥ സംഘം അവധി ആഘോഷത്തിൽ. മന്ത്രിസഭ തിരുവനന്തപുരം വിട്ടതോടെ ഉദ്യോ​ഗസ്ഥർ അവധി എടുക്കുന്നത് തുടരുന്നു.

തിരുവനന്തപുരം : നവകേരള സദസിനായി മന്ത്രിസഭ മുഴുവനായി തലസ്ഥാനത്ത് നിന്നും മാറി നിന്നിട്ട് ഒരു മാസമാകുന്നു. ഈ സാഹചര്യം ഉപയോ​ഗപ്പെടുത്തി വിവിധ വകുപ്പുകളിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന ഉന്നത ഉദ്യോ​ഗസ്ഥ സംഘവും അവധി ആഘോഷിക്കുന്നത് തുടരുന്നു. മന്ത്രി കഴിഞ്ഞാൽ വിദ്യാഭ്യാസ വകുപ്പിലെ രണ്ടാമനായ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഏറ്റവും അവസാനം അവധിയിൽ പോയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് നൽകിയ അപേക്ഷ പ്രകാരമാണ് രണ്ടാഴ്ച്ച അവധി അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് വിദ്യാഭ്യാസവകുപ്പിന്റെ അധിക ചുമതല നല്‍കി ഉത്തരവിറങ്ങിയിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ വകുപ്പായ ആരോ​ഗ്യ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി, മന്ത്രി തലസ്ഥാനത്ത് ഇല്ലെങ്കിൽ വളരെയധികം ശ്രദ്ധ നൽകേണ്ട ധനകാര്യവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രകുമാർ അ​ഗർവാൾ, ധനകാര്യ റിസോഴ്സ് സെക്രട്ടറി സഫറുള്ള എന്നിവരും വിവിധ ആവിശ്യങ്ങൾക്കായി അവധിയെടുത്ത് സംസ്ഥാനത്തിന് പുറത്താണ്. ഇതിൽ ആരോ​ഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടഫി മുഹമ്മദ് ഹനീഷ് വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തി. നവകേരള യാത്ര തിരുവനന്തപുരത്തോട് അടുക്കുകയാണ്. ഈ സമയക്രമം മനസിലാക്കിയാണ് പലരും അവധി എടുത്തതും , മടങ്ങി എത്തിയിരിക്കുന്നതും. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്ര കുമാര്‍ അഗര്‍വാള്‍ ഡിസംബര്‍ 4 മുതല്‍ 8 വരെ ഡല്‍ഹിയില്‍ ട്രെയിനിംഗിലായിരുന്നു. ധനകാര്യ റിസോഴ്സ് സെക്രട്ടറി സഫറുള്ള ബാംഗ്ലൂരില്‍ ട്രെയിനിംഗിന് പോയി. ഡിസംബര്‍ 15 വരെയാണ് അദേഹവും വകുപ്പിൽ ഉണ്ടാകില്ല. മന്ത്രിമാർ ഇല്ലാത്തതിനാൽ വകുപ്പ് സെക്രട്ടറിമാർ അവധിയിലാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.

 

Read Also : 13.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ്...

ഇന്ത്യയിലേക്ക് വന്നത് പഠിക്കാനെന്ന പേരിൽ, ചെയ്യുന്നത് എംഡിഎംഎ കച്ചവടം

ബെംഗളൂരു: ലഹരി കേസുകളുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ആണ്...

പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റ്മോർട്ടം ഇന്ന്

കാസർകോട്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും കുടുംബ...

അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി വിവാദ ചർച്ചകളിൽ നിറയുന്ന താരമാണ് രേണു സുധി....

പ്രവചനം സത്യമായാൽ ചൂടിനൊരു ശമനമാകും; ഇന്ന് നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Related Articles

Popular Categories

spot_imgspot_img