രാജസ്ഥാൻ : രാജസ്ഥാൻ മുഖ്യമന്ത്രി സീറ്റിനായി വിമത നീക്കം നടത്തിയ വസുന്ധര രാജ സിന്ധ്യയെ വെട്ടി മോദി വിഭാഗം. പ്രതിരോധ മന്ത്രി രാജനാഥ് സിങിന്റെ നേതൃത്വത്തിൽ ജയ്പൂരിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ നടന്നത് അപ്രതീക്ഷിത നീക്കങ്ങൾ. രാജസ്ഥാനിൽ പാർട്ടിയുടെ അന്തിമ വാക്കാണ് വസുന്ധ രാജ സിന്ധ്യ. ജയ്പൂരിൽ ഉച്ചയോടെ വിമാനമിറങ്ങിയ രാജ്നാഥ് സിങ് ആദ്യം വസുന്ധര രാജയുമായി കൂടിക്കാഴ്ച്ച് നടത്തി. തുടർന്ന് പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ ഇരുവരും ഒരുമിച്ച് ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തേയ്ക്ക് പോയി.
ഒരു മണിക്കൂറോളം നീണ്ട പാർലമെന്ററി പാർട്ടി യോഗത്തിൽ വസുന്ധരയ്ക്ക് വേണ്ടി എം.എൽ.എമാർ അതിശക്തമായി വാദിച്ചു. പക്ഷെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും പുതുമുഖങ്ങൾ മുഖ്യമന്ത്രിയായതിനാൽ രാജസ്ഥാനിലും മറ്റൊരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ താൽപര്യമെന്ന് യോഗത്തിൽ പങ്കെടുത്ത നിരീക്ഷകർ വ്യക്തമാക്കി. പ്രശ്നം തീർക്കാനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും ധാരണയായി. ഇത് പ്രകാരം ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ച് വിജയിച്ച ഭജൻലാൽ ശർമ മുഖ്യമന്ത്രിയാകും.
മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിൽ മുമ്പിലുണ്ടായിരുന്ന വനിതാ എം.എൽ.എ ദിയാ കുമാരി , ഡൂഡ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ പ്രേം ചന്ദ് ഭൈരവ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. അജ്മീർ നോർത്ത് എം.എൽഎ വസുദേവ ദേവനാനി സ്പീക്കറാകും. ബ്രാഹ്മണ സമുദായ അംഗമാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഭജൻലാൽ ശർമ. ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ മുഖ്യമന്ത്രിയാക്കിയ സാഹചര്യത്തിലാണ് രാജസ്ഥാനിൽ ബിജെപി മാറ്റം വരുത്തിയതെന്ന് രാഷ്ട്രിയ നിരീക്ഷകർ ചൂണ്ടികാട്ടുന്നത്. കോണ്ഡഗ്രസ് ഭരണത്തിൽ വന്നാൽ അശോക് ഗലോട്ട് , ബിജെപി അധികാരത്തിൽ വന്നാൽ വസുന്ധര മുഖ്യമന്ത്രി എന്ന രീതിയിൽ 25 വർഷമായി തുടർന്ന് വന്ന കീഴ്വഴക്കമാണ് ഇതോടെ തകരുന്നത്. വസുന്ധരാജ സിന്ധ്യ യുഗത്തിനും ഇതോടെ അന്ത്യമാകുന്നു.