തിരുവനന്തപുരം :യഹോവ സാക്ഷികളുടെ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിച്ചത്.നാല് പേരാണ് ഇത് വരെ അപകടത്തിൽ മരിച്ചത്. സംഭവസ്ഥലത്ത് വച്ച് രണ്ട് സ്ത്രീകളും, ചികിത്സയിലിരിക്കെ 12 വയസുകാരിയായ കുട്ടിയും, 69 വയസുകാരിയായ മോളിയും മരണപ്പെട്ടു.
26 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിൽ ഒക്ടോബർ 29ന് രാവിലെ 9.45നാണ് സ്ഫോടനമുണ്ടായത്. ഉച്ചയോടെ ഡൊമിനിക് മാർട്ടിൻ എന്ന കൊച്ചി സ്വദേശി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങി. റീമോർട് കണ്ട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയെന്നാണ് ഡൊമനിക് അവകാശപ്പെട്ടത്.ബോംബ് ഉണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇയാൾ തന്നെ പോലീസിന് നൽകി.