ന്യൂസ് ഡസ്ക്ക് : അന്താരാഷ്ട്ര സമർദങ്ങളും ഭീഷണികളും അവഗണിച്ച് ഗാസയിൽ ഇസ്രയേൽ സൈന്യം പ്രവേശിച്ചു. ഗാസയുടെ ഹൃദയഭൂമിയിൽ സൈന്യം എത്തിയെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവാവ് ഗാലന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗാസയുടെ വടക്ക് , തെക്ക് മേഖലകൾ വഴി ഒരേ സമയം കടൽ ,കര, വായു മാർഗം ആക്രമണം നടത്തിയാണ് നഗരത്തിൽ പ്രവേശിച്ചതെന്നും പ്രതിരോധമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഹമാസ് പ്രവർത്തകർ ഇസ്രയേലിൽ ആക്രമണം നടത്തിയിട്ട് ചൊവ്വാഴ്ച്ച് ഒരു മാസം തികഞ്ഞു. അന്നേ ദിനം അർദ്ധരാത്രിയാണ് ഇസ്രയേൽ സേന ഗാസയിൽ കടന്നിരിക്കുന്നത്. ഹമാസിന്റെ അവസാന പ്രതിരോധവും തകർത്തുവെന്നാണ് ഇസ്രയേൽ അവകാശവാദം. അതേ സമയം ബങ്കറുകൾ വഴിയുള്ള പോരാട്ടം ഹമാസിന്റെ ചില കേന്ദ്രങ്ങൾ തുടരുന്നുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ ഇത് വരെ കണ്ടെത്തിയിട്ടില്ല. ഗാസയിൽ കടന്ന ഇസ്രയേൽ സേനയുടെ പ്രഥമലക്ഷ്യം ബന്ദികളെ കണ്ടെത്തുക എന്നതാണ്. ഇതിനായി വിപുലമായ പരിശോധന പുരോഗമിക്കുന്നു. ഹമാസിന്റെ ശക്തികേന്ദ്രമായ വടക്കൻ ഗാസ പൂർണമായും ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലാണ്. ഈ മേഖലയിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പാലസ്തീൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പാലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,300 ആയി ഉയർന്നു. ഓരോ ദിവസവും 160 കുട്ടികൾ ഗാസയിൽ കൊല്ലപ്പെടുന്നുവെന്നാണ് യുഎൻ കണക്ക്. ഗാസയിൽ പ്രവേശിച്ച സൈന്യം സാധാരണക്കാരെ കുടിയൊഴിപ്പിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ ദക്ഷിണ കവാടം വഴി ജനങ്ങൾ കൂട്ടത്തോടെ പുറത്തോട്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ജി7 രാജ്യങ്ങളുടെ നിർണായക യോഗം.
ഇസ്രയേൽ-ഹമാസ് പോരാട്ടം ചർച്ച ചെയ്യാൻ ജി7 രാജ്യങ്ങളുടെ യോഗം ചേരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടോക്യോയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നു. താത്കാലിക വെടിനിറുത്തലിന് യോഗം ആഹ്വാനം ചെയ്യുമെന്ന് സൂചന. വെടിനിറുത്തൽ ആവിശ്യം നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെത്യാഹു തള്ളി കളഞ്ഞിട്ടുണ്ട്. പക്ഷെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി താത്കാലിക വെടിനിറുത്തലിന് ഇസ്രയേലിന് മേൽ സമർദം ചെലുത്താനാണ് ലോകരാജ്യങ്ങളുടെ ശ്രമം. അമേരിക്ക, ലണ്ടൻ,കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവർ ഉൾപ്പെടുന്നതാണ് ജി7 രാജ്യങ്ങളഉടെ കൂട്ടായ്മ.
Read Also :08.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ