ഇന്ത്യയിൽ ഐ ഫോൺ നിർമാണം ടാറ്റാ ഗ്രൂപ്പിന്; നിർമാണം രണ്ടര വർഷത്തിനുള്ളിൽ

ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐ ഫോണുകൾ ടാറ്റ നിർമിക്കും. രണ്ടര വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതോടെ ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ ഐഫോൺ നിർമാതാക്കളായി മാറും. ഇതുസംബന്ധിച്ച കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്

.കർണാടകയിലെ വിസ്‌ട്രോൺ കോർപറേഷൻ ഫാക്ടറി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. നിലവിൽ ഐഫോൺ 14 മോഡൽ അസംബിൾ ചെയ്യുന്ന ഫാക്ടറിയാണിത്.10,000-ത്തിലധികം ജീവനക്കാരുള്ള ഈ ഫാക്ടറിക്ക് കണക്കാക്കുന്ന മൂല്യം 600 മില്യൻ ഡോളറിലധികമാണ്. ടാറ്റയുടെ വിസ്‌ട്രോണുമായുള്ള ഇടപാട് ഏകദേശം 60 കോടി രൂപയുടേതായിരിക്കും.ടാറ്റ ഐഫോൺ നിർമിക്കുന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ തോതിൽ ഗുണകരമാകുമെന്നും വിലയിരുത്തുന്നുണ്ട്.

2024-ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 1.8 ബില്യൻ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റി അയയ്ക്കാൻ ലക്ഷ്യമിടുകയാണ് വിസ്‌ട്രോൺ കോർപറേഷൻ. 2024-ഓടെ ഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയുണ്ട്.വിസ്‌ട്രോൺ കോർപറേഷൻ ഒരു തായ്‌വാൻ കമ്പനിയാണ്. ഈ ഫാക്ടറിയെ ടാറ്റ ഏറ്റെടുക്കുന്നതിലൂടെ വിസ്‌ട്രോണിന്റെ ഇന്ത്യയിലെ ഐഫോൺ നിർമാണപ്രവർത്തനങ്ങൾ അവസാനിക്കുകയാണ്.രാജ്യത്ത് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ സമീപ വർഷങ്ങളിൽ വിവിധ പരിപാടികളാണ് അവതരിപ്പിച്ചിരിക്കുന്നത്. മറുവശത്ത്, ആപ്പിൾ ആകട്ടെ തങ്ങളുടെ ഐഫോൺ ഉൽപ്പാദനം ചൈനയ്ക്കപ്പുറം മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുകയുമാണ്. മറ്റ് ആപ്പിൾ ഐഫോൺ വിതരണക്കാരായ ഫോക്സ്‌കോൺ ഗ്രൂപ്പും പെഗാട്രോൺ കോർപ്പറേഷനും അടുത്തിടെ ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്.

Read Also : ദീപാവലിക്ക് ഇതിലും മികച്ച ഓഫറില്ല ; വിപ്ലവം തീർത്ത് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!