കോട്ടയം ഉദയനാപുരത്ത് വീണ്ടും പക്ഷിപ്പനി; 1 കിമീ പരിധിയിൽ പക്ഷികളെ നശിപ്പിക്കും
കോട്ടയം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഉദയനാപുരം പഞ്ചായത്തിലെ 16-ാം വാർഡിലാണ് രോഗബാധ കണ്ടെത്തിയത്.
ഇതോടെ രോഗബാധിത കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള കോഴികളും വളർത്തു പക്ഷികളും അടിയന്തരമായി നശിപ്പിക്കാൻ തീരുമാനിച്ചു.
നിയന്ത്രണങ്ങൾ കർശനം
വൈക്കം നഗരസഭ ഉൾപ്പെടെ 8 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
- കോഴി, താറാവ് എന്നിവയുടെ ഇറച്ചി ഉപയോഗവും വിൽപ്പനയും നിരോധനിച്ചു
- മുട്ട വിൽപ്പനയ്ക്കും ഉപയോഗത്തിനും 3 ദിവസത്തേക്ക് വിലക്ക്
പക്ഷിപ്പനി പക്ഷികളിൽ പടരുന്ന വൈറസ് രോഗമാണെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ അനാവശ്യ ഭയം ഒഴിവാക്കണമെന്നും നിർദേശം നൽകി.
പാലക്കാട് താപനില 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും; രോഗം പകരുന്ന വിധം
പക്ഷികളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ:
- കൂട്ടമായി തൂവൽ കൊഴിയുക
- മുട്ട ഇടുന്നത് കുറയുക
- തീറ്റയെടുക്കാൻ മടിക്കുക, മന്ദത
- കൊക്ക്, പൂവ് എന്നിവയിൽ നീലനിറം
- ശ്വാസതടസ്സം, വയറിളക്കം
രോഗബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെയും മലിനമായ തീറ്റയിലൂടെയും വൈറസ് പകരാം. രോഗബാധിത പക്ഷികളുമായി സമ്പർക്കം പുലർത്തുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജാഗ്രത നിർദ്ദേശങ്ങൾ
- അസാധാരണമായി പെരുമാറുന്ന പക്ഷികളെ സ്പർശിക്കരുത്
- സംശയാസ്പദമായ മരണം ഉടൻ അധികൃതരെ അറിയിക്കുക
- കോഴിവളർത്തൽ കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കുക
English Summary:
Bird flu has been confirmed in Kottayam’s Udayanapuram area, prompting authorities to take immediate containment measures. Officials have ordered the culling of poultry and other domesticated birds within a 1 km radius of the affected zone to prevent further spread of the virus. In addition, temporary restrictions have been imposed in nearby regions, including a ban on the sale and consumption of poultry products such as meat and eggs for a few days. While authorities have assured that the risk to humans remains low, they have urged the public to stay cautious and follow safety guideline









