web analytics

ജിയോ ഹോട്‌സ്റ്റാറിലല്ല, ഇത്തവണ ഐഎസ്എല്‍ ലൈവ് കാണാം ‘ഫാന്‍കോഡ്’ ആപ്പിൽ

ജിയോ ഹോട്‌സ്റ്റാറിലല്ല, ഇത്തവണ ഐഎസ്എല്‍ ലൈവ് കാണാം ‘ഫാന്‍കോഡ്’ ആപ്പിൽ

ന്യൂഡൽ‍ഹി: ഈ മാസം 14ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസണിന്റെ ടിവി–ഡിജിറ്റൽ സംപ്രേഷണ അവകാശം ഫാൻകോഡ് ആപ്പിന്.

8.62 കോടി രൂപയ്ക്കാണ് ഫാൻകോഡ് ഐഎസ്എല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഫാൻകോഡിന് സ്വന്തമായി ടെലിവിഷൻ ചാനൽ ഇല്ലാത്തതിനാൽ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലൂടെ ടിവി സംപ്രേഷണം നടത്താനാണ് സാധ്യത.

കഴിഞ്ഞ സീസണിൽ ഐഎസ്എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തത് റിലയൻസിന്റെ നിയന്ത്രണത്തിലുള്ള വയാക്കോം 18 ആയിരുന്നു.

ഇത്തവണ സംപ്രേഷണാവകാശത്തിനായി ജിയോ ഹോട്ട്‌സ്റ്റാർ 5 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചെങ്കിലും, അത് മറികടന്നാണ് ഫാൻകോഡ് കരാർ നേടിയത്. ഐഎസ്എൽ പുതിയ സീസണിന്റെ സംപ്രേഷണാവകാശത്തിനായി 7 കമ്പനികൾ ടെൻഡർ സമർപ്പിച്ചതായാണ് റിപ്പോർട്ട്.

ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 1 വരെ എഐഎഫ്എഫ് അനുവദിച്ചിരുന്നു. സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജിയോ സ്റ്റാർ അപ്രതീക്ഷിതമായി ബിഡ് സമർപ്പിച്ചതും ശ്രദ്ധേയമായി.

സംപ്രേഷണാവകാശത്തിനായി ആനന്ദബസാർ പത്രിക (എബിപി) ഗ്രൂപ്പ്, ഫാൻകോഡ്, ജിയോസ്റ്റാർ, കെപിഎസ് സ്റ്റുഡിയോസ് തുടങ്ങിയവരാണ് മുന്നോട്ട് വന്നത്. ബാക്കിയുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ എഐഎഫ്എഫ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജനുവരി 23ന് നടന്ന പ്രീ-ബിഡ് ക്ലാരിഫിക്കേഷൻ മീറ്റിംഗിൽ പങ്കെടുത്ത സോണി, സീ, ബ്രിട്ടീഷ് മീഡിയ ഗ്രൂപ്പായ ടു സർകിള്സ് എന്നിവ ബിഡ് സമർപ്പിക്കാതിരുന്നതും ശ്രദ്ധേയമാണ്.

ബിഡ് സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടണമെന്ന് ചില കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും എഐഎഫ്എഫ് അത് അംഗീകരിച്ചില്ല.

ഈ തവണ കരാർ നേടുന്നവർക്കായി ലൈവ് ടെലിവിഷൻ സംപ്രേഷണം, ഡിജിറ്റൽ/ഒടിടി സ്ട്രീമിംഗ്, മൊബൈൽ ട്രാൻസ്മിഷൻ എന്നിവ ഉൾപ്പെടുന്ന സമഗ്ര പാക്കേജാണ് എഐഎഫ്എഫ് വാഗ്ദാനം ചെയ്തിരുന്നത്.

പുതിയ ഐഎസ്എൽ സീസൺ ഫെബ്രുവരി 14ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്–കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തോടെയാണ് ആരംഭിക്കുന്നത്.

ENGLISH SUMMARY

FanCode has acquired the TV and digital broadcast rights for the upcoming Indian Super League (ISL) season starting February 14, for Rs 8.62 crore. Since FanCode does not operate a TV channel, the matches are expected to be televised via Sony Sports. FanCode outbid Jio Hotstar, which submitted a Rs 5 crore bid, among seven companies that participated in the tender process.

isl-2025-broadcast-rights-fancode-sony-sports

ISL, Indian Super League, FanCode, Sony Sports, broadcast rights, digital streaming, OTT, Jio Hotstar, AIFF, football, Indian football, Kerala Blasters, Mohun Bagan Super Giant, Salt Lake Stadium

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img