web analytics

എസ്‌ഐയെ വളഞ്ഞിട്ട് ആക്രമിച്ചു; സിപിഒ നന്ദുവും സംഘവും കസ്റ്റഡിയിൽ

എസ്‌ഐയെ വളഞ്ഞിട്ട് ആക്രമിച്ചു; സിപിഒ നന്ദുവും സംഘവും കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരൂരിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയെ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ സിപിഒ നന്ദുവും സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്.

മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്.

വ്യാഴാഴ്ച രാത്രി നഗരൂരിൽ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. മദ്യപിച്ച് അക്രമാസക്തമായി പെരുമാറിയ സംഘത്തെ എസ്‌ഐ അൻസാർ ചോദ്യം ചെയ്തതോടെ തർക്കം ഉണ്ടായി.

തുടർന്ന് നഗരൂർ സ്വദേശിയായ നന്ദുവിനെയും സഹോദരനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷം നിയന്ത്രിക്കാൻ എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടിരുന്നു.

എന്നാൽ പരിപാടി അവസാനിച്ചതിന് പിന്നാലെ നന്ദുവും കൂട്ടരും വീണ്ടും എത്തി പോലീസ് സംഘത്തെ ആക്രമിച്ചതായാണ് പരാതി.

ഇതിനിടെ എസ്‌ഐ അൻസാറിനെ സംഘം ചേർന്ന് മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തതായി പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും നന്ദുവിനെയും സംഘത്തെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ENGLISH SUMMARY

In Thiruvananthapuram, a Sub Inspector (SI) at Nagaroor was allegedly attacked by a group led by a Civil Police Officer (CPO) Nandu from Pallikkal Police Station, along with his brother and friends. The incident occurred during a temple festival while a music programme was underway. Police say the attack happened after the SI questioned the group for drunken misbehaviour. The accused were taken into custody and will be produced before the court.In Thiruvananthapuram, a Sub Inspector (SI) at Nagaroor was allegedly attacked by a group led by a Civil Police Officer (CPO) Nandu from Pallikkal Police Station, along with his brother and friends. The incident occurred during a temple festival while a music programme was underway. Police say the attack happened after the SI questioned the group for drunken misbehaviour. The accused were taken into custody and will be produced before the court.

nagaroor-si-assault-cpo-nandu-and-team-arrested

Thiruvananthapuram, Nagaroor, SI assault, Police attack, CPO Nandu, Pallikkal police station, Festival violence, Kerala crime news, Drunk brawl, Arrest news

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

കുത്തിവയ്പ്പ്, സോഷ്യൽ മീഡിയ പോസ്റ്റ്… 23കാരിയായ സന്ന്യാസിനിയുടെ മരണത്തിൽ ദുരൂഹത

കുത്തിവയ്പ്പ്, സോഷ്യൽ മീഡിയ പോസ്റ്റ്… 23കാരിയായ സന്ന്യാസിനിയുടെ മരണത്തിൽ ദുരൂഹത ജയ്പൂർ: രാജസ്ഥാനിലെ...

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട് പാടുന്ന ഡോക്ടറുടെ കഥ

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട്...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

Related Articles

Popular Categories

spot_imgspot_img