കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു
കണ്ണൂർ: കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണു.
പരിപാടിയിൽ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ക്ഷീണവും തലക്കറക്കവും തോന്നിയത്.
ഉടൻതന്നെ വേദിയിൽ വെച്ച് തന്നെ അദ്ദേഹം തളർന്നു വീഴുകയായിരുന്നു. അപ്രതീക്ഷിതമായ തലക്കറക്കമാണ് സംഭവകാരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അൽപസമയം വിശ്രമം അനുവദിച്ച ശേഷം അദ്ദേഹത്തെ മുൻകരുതൽ നടപടിയായി ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.









