തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിന് നൽകേണ്ട മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ ക്യാൻസറിനുള്ള കീമോതെറാപ്പി ഗുളിക
തിരുവനന്തപുരം: ആർ.സി.സിയിൽ മരുന്ന് മാറി നൽകിയ സംഭവം; വിതരണ കമ്പനിക്കെതിരെ നിയമനടപടി വേഗത്തിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിന് നൽകേണ്ട മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ ക്യാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ,
മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികൾ കാലതാമസം കൂടാതെ നിയമാനുസൃതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ക്യാൻസർ ഗുളിക മാറി നൽകിയെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം ‘ടെമോസോളമൈഡ് 100 എം.ജി’ എന്ന മരുന്ന് രോഗിക്ക് നൽകുന്നതിനായി റാക്കിൽ നിന്ന് എടുത്തപ്പോൾ, അഞ്ച് ഗുളിക വീതമുള്ള പത്ത് പാക്കറ്റുകളുടെ ഒരു സെറ്റിൽ ഉൾപ്പെട്ട രണ്ട് പാക്കറ്റുകളിൽ ‘എറ്റോപോസൈഡ് 50 എം.ജി’ എന്ന ലേബൽ കണ്ടെത്തിയതായി ആർ.സി.സി ഡയറക്ടർ കമ്മിഷനെ അറിയിച്ചു.
ഒരു മരുന്നിന്റെ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്.
തുടർന്ന് അഞ്ച് ബോട്ടിലുകൾ ഡ്രഗ്സ് കൺട്രോളറുടെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയതായും, മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആർ.സി.സി ഡയറക്ടർ അറിയിച്ചു.
സിറ്റിംഗിൽ ഹാജരായ ഡ്രഗ്സ് കൺട്രോളറും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ.സി.സി ഡയറക്ടർക്ക് കമ്മിഷൻ തുടർനടപടികൾ വേഗത്തിലാക്കണമെന്ന് നിർദേശം നൽകിയിരിക്കുന്നത്.
English Summary:
The Kerala State Human Rights Commission has directed that legal action against the pharmaceutical company involved in supplying wrongly labeled cancer medication at RCC Thiruvananthapuram be completed without delay. The case was registered suo motu following media reports that lung cancer chemotherapy tablets were found inside packets meant for brain cancer treatment. The company has been blacklisted, and drug samples have been seized and produced before the court.
rcc-wrong-cancer-medicine-human-rights-commission-action
RCC Thiruvananthapuram, wrong medicine supply, cancer treatment error, Human Rights Commission, drug control action, Kerala health news









