web analytics

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്

ലണ്ടൻ ∙ യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും പ്രവാസി മലയാളി സമൂഹത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

ബിരുദം നേടാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ, ലൂട്ടനിൽ താമസിച്ചിരുന്ന സ്റ്റെഫാൻ വർഗീസ് (23) ആണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ.

ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായ സ്റ്റെഫാൻ, പഠനത്തിന്റെ ഭാഗമായി പ്ലേസ്മെന്റിനായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു.

ആശുപത്രി ഡ്യൂട്ടി പൂർത്തിയാക്കി വീട്ടിലെത്തിയ ശേഷം, പതിവുപോലെ മാതാപിതാക്കളുമായി രാത്രി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എല്ലാം സാധാരണ നിലയിലായിരുന്നു.

എന്നാൽ, അടുത്ത ദിവസം ബന്ധപ്പെടാൻ കഴിയാതായതോടെയാണ് ആശങ്കയുണ്ടായത്. തുടർന്ന് താമസസ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ലാപ്ടോപ്പിന് മുന്നിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ സ്റ്റെഫാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം നിലവിൽ തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. സംഭവത്തിൽ യുകെ അധികൃതർ അന്വേഷണം തുടരുകയാണ്.

പത്തനംതിട്ട തിരുവല്ല പുതുശ്ശേരി സ്വദേശികളായ ഡോ. വിനോദ് വർഗീസ്, ഗ്രേസ് വർഗീസ് ദമ്പതികളുടെ മകനാണ് സ്റ്റെഫാൻ.

കുടുംബം മുൻപ് സിംഗപ്പൂരിൽ താമസിച്ചിരുന്നതിന് ശേഷം യുകെയിലേക്ക് കുടിയേറിയതാണ്. സോഫിയ വർഗീസ് ഏക സഹോദരിയാണ്.

ഡോക്ടർ പദവി നേടാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഉണ്ടായ ഈ വിയോഗം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമാണ്.

പഠനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിരുന്ന സ്റ്റെഫാൻ, അക്കാദമിക് മികവിനൊപ്പം ആത്മീയവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

നോർത്ത് ലണ്ടനിലെ ഹെമൽ ഹെംപ്സ്റ്റഡിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ഇടവക അംഗങ്ങളാണ് സ്റ്റെഫാന്റെ കുടുംബം.

യുവത്വത്തിന്റെ ഊർജവും സേവന മനോഭാവവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു സ്റ്റെഫാന്റെതെന്ന് സുഹൃത്തുക്കളും അധ്യാപകരും അനുസ്മരിക്കുന്നു.

അപ്രതീക്ഷിതമായ ഈ വിയോഗം യുകെയിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

എപ്പോഴായാലും പുരുഷന്മാർ ഷർട്ട് ഊരണം; സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കരുത്; ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ്

എപ്പോഴായാലും പുരുഷന്മാർ ഷർട്ട് ഊരണം; സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കരുത്; ഉഡുപ്പി ശ്രീകൃഷ്ണ...

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ;

തിരുവനന്തപുരം: കോടീശ്വരനാകാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി കേരള സംസ്ഥാന...

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം; അംഗീകാരം നൽകി ബ്രിട്ടീഷ് പ്രഭുസഭ

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ലണ്ടൻ:...

ലാൻഡിംഗിന് പിന്നാലെ ബോംബ് ഭീഷണി; ഇൻഡിഗോ 6E 2608 സുരക്ഷിതമെന്ന് അധികൃതർ

ലാൻഡിംഗിന് പിന്നാലെ ബോംബ് ഭീഷണി; ഇൻഡിഗോ 6E 2608 സുരക്ഷിതമെന്ന് അധികൃതർ ഡൽഹി...

Related Articles

Popular Categories

spot_imgspot_img