സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം; 40 ലക്ഷം രൂപ തട്ടിയെടുത്തു; സ്മൃതി മന്ദാനയുടെ മുൻ കാമുകനെതിരെ കേസ്
സാംഗ്ലി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് സാംഗ്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് നടപടി.
നടനും നിർമ്മാതാവുമായ വിഗ്യാൻ മാനെയാണ് പോലീസിൽ പരാതി നൽകിയത്.
‘നസാരിയ’ എന്ന തന്റെ പുതിയ സിനിമയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ 12 ലക്ഷം രൂപ ലാഭം ലഭിക്കുമെന്ന് പലാഷ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കൂടാതെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നും ഇയാൾ ഉറപ്പുനൽകിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഈ വാഗ്ദാനങ്ങളെ തുടർന്ന് 2023 ഡിസംബർ മുതൽ 2025 മാർച്ച് വരെ വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ പലാഷിന് കൈമാറിയതായി വിഗ്യാൻ മാണെ പറഞ്ഞു. എന്നാൽ സിനിമയുടെ ചിത്രീകരണം ഇതുവരെ പൂർത്തിയായിട്ടില്ല.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് പ്രതികരിക്കാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള പലാഷ് മുച്ഛലിന്റെ പ്രണയവും വിവാഹനിശ്ചയവും മുൻപ് വലിയ വാർത്തയായിരുന്നു. 2025 നവംബറിൽ നടത്താനിരുന്ന വിവാഹം അപ്രതീക്ഷിതമായി റദ്ദാക്കുകയും ചെയ്തു.
സ്മൃതിയുടെ പിതാവിന്റെ അസുഖമാണ് വിവാഹം മാറ്റിവെച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയും, പലാഷിന്റെ മറ്റ് ബന്ധങ്ങളാണ് വിവാഹം മുടങ്ങാൻ കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
നിലവിൽ സാംഗ്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ പലാഷ് മുച്ഛൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary
Sangli police have registered a cheating case against noted music composer and singer Palash Muchhal following a complaint by actor-producer Vigyan Mane. The complaint alleges that Muchhal cheated Mane of ₹40 lakh by promising high returns on a film investment and acting opportunities. The case has gained attention amid Muchhal’s past high-profile relationship with Indian cricketer Smriti Mandhana. Police have initiated a preliminary investigation, while Muchhal is yet to respond to the allegations.
palash-muchhal-cheating-case-sangli-police-film-investment-fraud
Palash Muchhal, cheating case, Sangli police, film investment fraud, Vigyan Mane, Nazariya movie, Smriti Mandhana, Bollywood news, Indian cinema









