web analytics

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

തിരുവനന്തപുരം: എൻഎസ്എസും എസ്എൻഡിപിയും പരസ്യമായി ഇടതുമുന്നണിയെ പിന്തുണയ്ക്കുകയും യുഡിഎഫിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെ കോൺഗ്രസിനകത്ത് ആശങ്കയും അസ്വസ്ഥതയും ശക്തമാകുന്നു. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയാണ് ഇരു സമുദായ സംഘടനകളും നിലപാട് കടുപ്പിച്ചിരിക്കുന്നത്. 

ഇതോടെ സതീശന്റെ സോഷ്യൽ എൻജിനീയറിങ്ങിൽ പാളിച്ചകളുണ്ടെന്ന രഹസ്യവിമർശനങ്ങളാണ് കോൺഗ്രസിനകത്ത് ഉയരുന്നത്. 

ഇതിന്റെ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ആര് നയിക്കണമെന്ന ചർച്ച വീണ്ടും സജീവമായി.

അതേസമയം, ഇക്കുറി നിയമസഭയിൽ പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ കാണിക്കരുതെന്ന തീരുമാനത്തിലാണ് സിപിഎം. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സതീശനെ സ്വന്തം മണ്ഡലമായ പറവൂരിൽ തന്നെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷം രാഷ്ട്രീയ തന്ത്രങ്ങൾ മെനയുകയാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നിന്നുള്ള സൂചനകൾ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നേക്കാമെന്ന ആശങ്ക സൃഷ്ടിച്ചതോടെയാണ്, രണ്ട് പ്രമുഖ ഹൈന്ദവ സമുദായ സംഘടനകളെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ സിപിഎം ശക്തമാക്കുന്നത്. 

ഈ പശ്ചാത്തലത്തിലാണ് എൻഎസ്എസ്–എസ്എൻഡിപി ഐക്യനീക്കം കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടുന്നത്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശനാകും എത്തുക എന്ന കാര്യത്തിൽ കോൺഗ്രസിലും മുന്നണിയിലും ഏകദേശ ധാരണ രൂപപ്പെട്ടതിന് പിന്നാലെയാണ്, സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും സതീശനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.

 അതേസമയം, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കൾക്ക് അനുകൂലമായ പരാമർശങ്ങൾ നടത്തിയത് പാർട്ടിക്കകത്തെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാക്കി.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന പറവൂരിനെ യുഡിഎഫിന്റെ കൈകളിലെത്തിച്ചത് വി.ഡി. സതീശനാണ്. 1996ലെ ആദ്യ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, 2001 മുതൽ മണ്ഡലം തുടർച്ചയായി അദ്ദേഹത്തെ പിന്തുണച്ചു.

 ശക്തമായ വാഗ്മിത്വവും രാഷ്ട്രീയ പോരാട്ട ശേഷിയും സതീശനെ ഇന്നും കോൺഗ്രസിന്റെ മുൻനിര നേതാവായി നിലനിർത്തുന്നു.

കാലങ്ങളായി പറവൂരിൽ സിപിഐയാണ് മത്സരിച്ചുവരുന്നത്. 

എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. അത് സാധ്യമാകാത്ത പക്ഷം, പൊതുസ്വതന്ത്ര സ്ഥാനാർഥിയെ നിർത്തണമെന്ന നിർദേശവും സിപിഎമ്മിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

ബിഡിജെഎസ് രൂപീകരണ ഘട്ടത്തിൽ ‘വിപുല ഐക്യം’ എന്ന ആശയവുമായി രംഗത്തെത്തിയ വെള്ളാപ്പള്ളി നടേശൻ, പിന്നീട് എൻഎസ്എസ്–എസ്എൻഡിപി ബന്ധം തകരുന്ന സാഹചര്യവും നേരിട്ടിരുന്നു.

 ഇപ്പോൾ ‘നായാടി മുതൽ നസ്രാണിവരെ’ എന്ന ആശയത്തോടെ വീണ്ടും രാഷ്ട്രീയ ഇടപെടലിലേക്ക് കടക്കുകയാണ് അദ്ദേഹം. എൻഎസ്എസ് ഇത് പൂർണമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, എസ്എൻഡിപിയുമായി സഹകരണം ഉറപ്പാണെന്ന് സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമാക്കി മുന്നോട്ടുവയ്ക്കുന്ന ഈ സമുദായ രാഷ്ട്രീയ സമീപനം, ഈഴവ–നായർ വോട്ടുകൾ നിർണായകമായ പറവൂരിൽ ഇടതുപക്ഷത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. 

അതേസമയം, യുഡിഎഫിന് ഭരണത്തിലേക്കുള്ള സാധ്യതയെന്ന ആത്മവിശ്വാസം കോൺഗ്രസിനകത്ത് തന്നെ മൗനസംഘർഷങ്ങൾക്ക് ഇടയാക്കുന്നതായും സൂചനകളുണ്ട്.

English Summary

The open support extended by NSS and SNDP to the Left Democratic Front and their sharp criticism of the UDF have triggered internal unrest within the Congress. Opposition Leader V.D. Satheesan has emerged as the main target of the community organisations, raising doubts within the party about his social engineering strategy. Amid speculation that the UDF may project Satheesan as Chief Ministerial candidate, the CPM is reportedly planning strategies to politically contain him in his home constituency of Paravur. The evolving NSS–SNDP alignment is being seen as part of the Left’s effort to consolidate Hindu community votes, even as internal leadership debates intensify within the Congress.

nss-sndp-stance-congress-internal-conflict-vd-satheesan

VD Satheesan, Congress, UDF, LDF, NSS, SNDP, CPM, Kerala politics, Paravur, Assembly election, Community politics, Leadership crisis

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖർ; നെടുമലക്കാർക്ക് ഇനി ഭയമില്ലാതെ വെള്ളമെടുക്കാം

വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖർ; നെടുമലക്കാർക്ക് ഇനി ഭയമില്ലാതെ വെള്ളമെടുക്കാം കല്ലൂർക്കാട്: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ...

കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു, രേണു വന്ന വഴി മറന്നു

കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു,...

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ ഓടുന്ന ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന...

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക്

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക് ന്യൂഡൽഹി: ഡൽഹിയിൽ 2.8 തീവ്രതയുള്ള ഭൂചലനം...

ഒരു ആരോപണം വൈറലാകുമ്പോൾ അതിന് പിന്നിൽ ഒരു ജീവിതം നിശബ്ദമായി തകർന്നുപോകുന്നു..’- പ്രതികരണവുമായി ഭാഗ്യലക്ഷ്മി

ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ ഒരു...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

Related Articles

Popular Categories

spot_imgspot_img