വെർച്വൽ അറസ്റ്റ് മുതൽ വ്യാജ ട്രേഡിങ്–വ്യാപാരി പോർട്ടലുകൾ വരെ; മലയാളിക്ക് നഷ്ടപ്പെട്ടത് 775 കോടി; പ്രതിദിനം 2.2 കോടി
മട്ടാഞ്ചേരി: വെർച്വൽ അറസ്റ്റ് മുതൽ വ്യാജ ട്രേഡിങ്–വ്യാപാരി പോർട്ടലുകൾ വരെ വ്യാപകമായ സൈബർ തട്ടിപ്പുകളിലൂടെ 2025ൽ മലയാളികൾക്ക് നഷ്ടമായത് 775 കോടി രൂപ.
പ്രതിദിന ശരാശരി നഷ്ടം ഏകദേശം 2.2 കോടി രൂപയാണെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു.
ചെറുകിട സമ്പാദ്യങ്ങൾ മുതൽ വിരമിച്ച ശേഷം ലഭിച്ച തുകയുടെ ബാങ്ക് നിക്ഷേപങ്ങൾ വരെ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രായമായവരാണ് ഇരകളിൽ വലിയൊരു വിഭാഗം. ഭീഷണിപ്പെടുത്തിയും മാനസിക സമ്മർദത്തിലാക്കിയും തുക കൈമാറാൻ നിർബന്ധിതരാക്കിയാണ് പല തട്ടിപ്പുകളും നടന്നത്.
ആഭ്യന്തര–വിദേശ സംഘങ്ങളാണ് ഈ തട്ടിപ്പുകൾക്ക് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2025ൽ ഇതുവരെ 200ലേറെ കേസുകൾ രജിസ്റ്റർ ചെയ്തതായും, സൈബർ പോലീസ് ഏകദേശം 300 പേരെ പിടികൂടിയതായും അധികൃതർ അറിയിച്ചു.
കേസുകളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളേക്കാൾ ഗണ്യമായി വർധിച്ചതായാണ് പോലീസ് വിലയിരുത്തൽ. തട്ടിപ്പിനിരയായ വിവരം പലരും ഏറെ വൈകിയാണ് തിരിച്ചറിയുന്നതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ആറു മണിക്കൂർ മുതൽ രണ്ട് ദിവസം വരെ നീണ്ട ‘വെർച്വൽ അറസ്റ്റിൽ’ ഇരകളെ കുടുക്കിയ ശേഷമാണ് പണം കൈമാറിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യക്തിഗത നിക്ഷേപ നഷ്ടങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ തട്ടിപ്പ് കൊച്ചിയിലെ ഒരു വ്യാപാരിക്ക് ട്രേഡിങ് പോർട്ടൽ തട്ടിപ്പിലൂടെ നഷ്ടമായ 24.76 കോടി രൂപയായിരുന്നു.
English Summary
Cyber fraud has surged in Kerala, with residents losing ₹775 crore in 2025 alone, averaging a daily loss of ₹2.2 crore. Scams ranging from “virtual arrest” threats to fake trading and merchant portals have targeted savings and retirement deposits, with senior citizens being the most affected. Police report over 200 registered cases and nearly 300 arrests, noting that victims often realize the fraud only after significant delays. The largest single loss last year involved a Kochi-based trader who lost ₹24.76 crore through a trading portal scam.
kerala-cyber-fraud-2025-loss-775-crore
Cyber Crime, Online Fraud, Kerala News, Cyber Police, Virtual Arrest Scam, Trading Scam, Financial Fraud, Kochi, Senior Citizens









