നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് പിറന്ന ആരും എന്നെ മോശമായി പറയില്ല, ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കണം; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ
നടിയും ഓട്ടൻതുള്ളൽ കലാകാരിയുമായ സ്നേഹ ശ്രീകുമാറിനെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു.
ബോഡി ഷെയ്മിങ് ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് സത്യഭാമ ഫേസ്ബുക്ക് വീഡിയോയിലൂടെ നടത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, വീണ്ടും സ്നേഹയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സത്യഭാമ.
ഇതോടൊപ്പം പുതിയൊരു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്.
“നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് പിറന്ന ആരും എന്നെ മോശമായി പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമാണ് ഞാൻ കൊടുത്തത്” എന്നാണ് സത്യഭാമയുടെ പുതിയ പ്രതികരണം.
ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമർശിച്ചുമുള്ള സ്നേഹയുടെ വീഡിയോയെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രതികരണം.
അതേസമയം, സത്യഭാമയുടെ സമീപനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സ്നേഹ ശ്രീകുമാറും രംഗത്തെത്തി.
സത്യഭാമയുടെ കീഴിൽ പഠിച്ച കുട്ടികൾ എത്രമാത്രം മാനസിക പീഡനം അനുഭവിച്ചിട്ടുണ്ടാകുമെന്നതിൽ സംശയമുണ്ടെന്നും, ആർഎൽവി രാമകൃഷ്ണനെതിരെ സംസാരിച്ചത് ശ്രദ്ധ നേടാനായിരുന്നുവെന്നും സ്നേഹ ആരോപിച്ചു.
“സംസ്കാരം ഇല്ലാത്ത സ്ത്രീക്ക് മാത്രമേ ഇത്തരത്തിൽ സംസാരിക്കാൻ കഴിയൂ. സാംസ്കാരിക കേരളത്തിന് തന്നെ ഏറ്റവും വലിയ അപമാനമാണ് അവർ” എന്നും സ്നേഹ കുറ്റപ്പെടുത്തി. സത്യഭാമയുടെ പേര് പോലും പറയാൻ തനിക്ക് ഇഷ്ടമില്ലെന്നും സ്നേഹ വ്യക്തമാക്കിയിരുന്നു.
ഇതിനു മുൻപ് പങ്കുവച്ച വീഡിയോയിൽ സത്യഭാമ, സ്നേഹയെ മാത്രമല്ല, അവരുടെ ഭർത്താവും നടനുമായ ശ്രീകുമാറിനെയും വ്യക്തിപരമായി ആക്രമിച്ചിരുന്നു.
ശ്രീകുമാറുമായി ബന്ധപ്പെട്ട പഴയ കേസുകളെ പരിഹസിച്ച സത്യഭാമ, സ്നേഹയെ ഒരു പൊതുവേദിയിൽ വെച്ച് നേരിടുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
“നിന്നെ ഏതെങ്കിലും പൊതുവേദിയിൽ ഞാൻ കാണും. അന്ന് നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും” എന്നായിരുന്നു സത്യഭാമയുടെ പരാമർശം.
ഈ വിഷയത്തിൽ കലാ-സാംസ്കാരിക രംഗത്ത് നിന്നും സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്.
English Summary
Kalamandalam Sathyabhama has once again come out strongly against actor and Ottanthullal artist Sneha Sreekumar, sharing another video that includes controversial remarks and threats. The issue began after Sathyabhama made body-shaming comments about Sneha, which went viral on social media. Sneha responded by criticizing Sathyabhama’s conduct, accusing her of mental harassment and calling her an embarrassment to Kerala’s cultural space. The controversy has triggered widespread debate and criticism online.
sathyabhama-sneha-sreekumar-controversy-video-threat
Sneha Sreekumar, Kalamandalam Sathyabhama, Ottanthullal, Malayalam cinema, cultural controversy, body shaming, social media row









