പണത്തിനും മേലെ പറന്ന് ഇറച്ചിക്കോഴി; രണ്ടാഴ്ചയ്ക്കുള്ളിൽ വില കുതിച്ചത് റോക്കറ്റുപോലെ
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ കുതിക്കുന്നു. നിലവിൽ കിലോയ്ക്ക് 170 മുതൽ 180 രൂപ വരെയാണ് വിവിധയിടങ്ങളിൽ കോഴിവില. രണ്ടാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് വില വർധിച്ചത്.
കേരളത്തിൽ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറഞ്ഞതും ഡിമാൻഡ് ഉയർന്നതുമാണ് വില ഉയരാൻ കാരണം.
ചിക്കൻ വിഭവങ്ങൾക്ക് ആവശ്യക്കാർ കൂടിയതും കച്ചവടവും വിലയും വർധിക്കുന്നതിന് കാരണമായി. ഇതോടെപ്പം പക്ഷിപ്പനിബാധയെത്തുടർന്ന് കേരളത്തിൽ ഉത്പാദനവും കുറഞ്ഞു.
ശബരിമല സീസണിൽ വിൽപ്പന കുറയുന്നതാണ് മുൻകാലങ്ങളിൽ അനുഭവം. വിൽപ്പന കുറയും എന്നതിനാൽ ഉത്പാദനവും കുറഞ്ഞു.
എന്നാൽ പതിവിന് വിപരീതമായി ഇത്തവണ തണുപ്പുകാലത്ത് കേരള ത്തിൽ ഡിമാൻഡ് ഉയർന്നതും വിലവർ ധനയ്ക്ക് കാരണമായി. തമിഴ്നാട്ടിൽനിന്നാണ് ജില്ലയിൽ ഇറച്ചിക്കോഴി കൂടു തലും എത്തുന്നത്.
കേരളത്തിൽ കോഴിഫാമുകൾ ഉണ്ടെങ്കിലും പരിപാലന ചെലവ് കൂടുതലായതിനാൽ ഉത്പാദനം കുറവാണ്. 75000 കിലോയോളം ഇറച്ചിക്കോഴിയാണ് ജില്ലയിൽ ദിനംപ്രതി വിൽക്കുന്നത്.
ഇതിനിടെ കോഴിമുട്ടയുടെ വില 6.50 രൂപയിൽ നിന്ന് കൂടി ഇപ്പോൾ 7.50 രൂപ വരെയാ യി. ചിലയിടങ്ങളിൽ എട്ടുരൂപ വരെയുണ്ട്. നാടൻ കോഴിമുട്ടയ്ക്ക് എട്ടുമുതൽ 10 രൂപവരെയാണ് വില.
ഉത്തരേന്ത്യയി ലും ഗൾഫിലും മുട്ടയ്ക്ക് ഡിമാൻഡ് ഏറും. ദക്ഷിണേന്ത്യയിലെ പ്രധാന കോഴിമുട്ട ഉത്പാദനകേന്ദ്രമായ നാമക്കല്ലിൽനിന്ന് ലോഡ് കണക്കിന് കോഴിമുട്ടകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി പോകുന്നത്.
ലഭ്യതക്കുറവും കയറ്റുമതിയുമാണ് കേ. രളത്തിൽ വില കൂടാൻ കാരണം. ഡിസം ബർ മുതൽ ഫെബ്രുവരി വരെയുള്ള മാ സങ്ങളിൽ മുട്ടവില കൂടാറുണ്ടെങ്കിലും ഇത്രയധികം കൂടുന്നത് ഇത് ആദ്യമാണ്.
വില ഉയർന്നതോടെ ഹോട്ടൽ നടത്തിപ്പുകാരും മന്തിക്കടക്കാരും പ്രതിസന്ധിയിലായി. പലരും വില ഉയർത്താൻ നിർബന്ധിരായിരിക്കുകയാണ്.
കാറ്ററിങ്ങ് ഉടമകളാണ് വെട്ടിലായത് മുൻകൂട്ടി റേറ്റ് നിശ്ചയിച്ച് കരാർ ഉറപ്പിച്ചവർ വൻ നഷ്ടം നേരിടേണ്ട അവസ്ഥയിലാണ്.









