web analytics

‘വിവരം അറിഞ്ഞിട്ടും മറച്ചുവച്ചു’; മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

മലമ്പുഴയിൽ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതര കേസിൽ സ്കൂൾ അധികൃതർക്കെതിരെ ശക്തമായ കണ്ടെത്തലുകളുമായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.

പീഡന വിവരം സ്കൂൾ അധികൃതർക്ക് നേരത്തേ അറിവുണ്ടായിരുന്നിട്ടും, സംഭവം ദിവസങ്ങളോളം മറച്ചുവച്ചതായാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

പൊലീസ് അന്വേഷണം ആരംഭിച്ച ശേഷം മാത്രമാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡിസംബർ 18നാണ് പീഡനത്തിനിരയായ വിദ്യാർഥി സഹപാഠിയോട് നടന്ന ദുരനുഭവം തുറന്നുപറഞ്ഞത്. സഹപാഠി മുഖേന ഈ വിവരം അതേ ദിവസം തന്നെ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

എന്നിട്ടും നിയമപരമായ നടപടികൾ സ്വീകരിക്കുകയോ, ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയോ ചെയ്യാൻ സ്കൂൾ തയ്യാറായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മലമ്പുഴയിൽ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

മറിച്ച് സംഭവം പുറത്തറിയാതിരിക്കാൻ ശ്രമങ്ങൾ നടന്നുവെന്ന സംശയവും ശക്തമാണ്.

തുടർന്ന് ഡിസംബർ 19ന് പീഡനം ആരോപിക്കപ്പെട്ട അധ്യാപകനെതിരെ മാനേജ്മെന്റ് തലത്തിൽ നടപടി സ്വീകരിച്ചുവെങ്കിലും, പൊലീസിലോ വിദ്യാഭ്യാസ വകുപ്പ് അടക്കമുള്ള ബന്ധപ്പെട്ട സംവിധാനങ്ങളിലോ വിവരം കൈമാറാൻ അധികൃതർ താമസംവരുത്തി.

ഇത് ഗുരുതരമായ വീഴ്ചയാണെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വത്തിൽ സ്കൂൾ പരാജയപ്പെട്ടുവെന്നും സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് വിലയിരുത്തുന്നു.

പീഡന വിവരം മറച്ചുവച്ചതിലും, പ്രതിയായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചും സ്കൂൾ അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

സ്കൂളിലെ പ്രധാനാധ്യാപകൻ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരോട് ഡിവൈഎസ്‍പി ഓഫിസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കേസെടുത്തേക്കുക എന്നാണ് സൂചന.

കുട്ടികളോടുള്ള ലൈംഗിക പീഡന കേസുകളിൽ ഉടൻ നിയമ നടപടി സ്വീകരിക്കേണ്ടത് നിർബന്ധമാണെന്നിരിക്കെ, സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ ഗുരുതര അനാസ്ഥ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

പന്തളത്ത് വൻ സുരക്ഷാവീഴ്ച! തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷണം പോയി; നിമിഷങ്ങൾക്കകം ട്വിസ്റ്റ്

പത്തനംതിട്ട: പുണ്യമായ വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരെ മുൾമുനയിൽ...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

Related Articles

Popular Categories

spot_imgspot_img