web analytics

മതമൈത്രിയുടെ മനോഹരമായ സന്ദേശവുമായി അർത്തുങ്കൽ തിരുനാളിന് കൊടിക്കയർ എത്തിച്ച് നടൻ അനൂപ് ചന്ദ്രൻ

മതമൈത്രിയുടെ മനോഹരമായ സന്ദേശവുമായി അർത്തുങ്കൽ തിരുനാളിന് കൊടിക്കയർ എത്തിച്ച് നടൻ അനൂപ് ചന്ദ്രൻ

ചേർത്തല: മതമൈത്രിയുടെ മനോഹരമായ സന്ദേശവുമായി അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനുള്ള കൊടിക്കയർ നടൻ അനൂപ് ചന്ദ്രന്റെ വീട്ടിൽ നിന്ന് ആഘോഷപൂർവം എത്തിച്ചു.

 പള്ളിമുറ്റത്ത് കൊടി ഉയർത്തുന്നതിനുള്ള കൊടിക്കയറാണ് ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് കാരികാട്ട് സന്നിധാനം വീട്ടിൽ നിന്ന് ഇന്നലെ എത്തിച്ചത്.

മന്ത്രി പി. പ്രസാദ് അനൂപ് ചന്ദ്രനൊപ്പം വീട്ടിൽ നിന്ന് പള്ളി വരെ യാത്രയിൽ പങ്കുചേർന്നു. എറണാകുളം മട്ടാഞ്ചേരിയിൽ നിർമ്മിച്ച കൊടിക്കയർ കഴിഞ്ഞ ദിവസം അനൂപിന്റെ വീട്ടിലെത്തിച്ച് പൂജാമുറിയിൽ സൂക്ഷിച്ചിരുന്നു. 

തുടർന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ തലച്ചുമടായി കൊണ്ടുവന്ന് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പള്ളിയിൽ എത്തിച്ചു. പള്ളിയിലെത്തിയ കൊടിക്കയർ പള്ളി അധികൃതർ ഏറ്റുവാങ്ങി അൾത്താരയിൽ വച്ചു.

എല്ലാ വർഷവും തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പ്രദക്ഷിണത്തിൽ രൂപക്കൂട് ചുമക്കുന്നവരിൽ ഒരാളായി അനൂപ് ചന്ദ്രൻ ഉണ്ടാകാറുണ്ടെന്ന് പള്ളി അധികൃതർ പറഞ്ഞു. 

അർത്തുങ്കൽ പള്ളിയെയും ശബരിമലയെയും കോർത്തിണക്കിയ ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശമാണ് കൊടിക്കയർ സമർപ്പിക്കാൻ തനിക്ക് പ്രചോദനമായതെന്ന് അനൂപ് ചന്ദ്രൻ വ്യക്തമാക്കി.

മുൻ വർഷങ്ങളിലൊക്കെ തിരുനാളിനായി വീടുകളിൽ നിന്ന് കൊടിക്കയർ എത്തിക്കുന്ന പതിവുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നിലച്ചിരുന്നു. 

ഈ പാരമ്പര്യം വീണ്ടും ആരംഭിച്ചതോടെ അടുത്ത വർഷത്തേക്ക് കൊടിക്കയർ സമർപ്പിക്കാൻ നിരവധി പേർ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ പറഞ്ഞു. ഈ മാസം 10നാണ് തിരുനാളിന് കൊടിയേറുക.

English Summary:

Actor Anoop Chandran presented the ceremonial flag rope for the feast of St. Sebastian at Arthunkal St. Andrew’s Basilica, symbolizing religious harmony. The rope was brought from his residence in a festive procession and received by church authorities. Inspired by remarks linking Arthunkal Church and Sabarimala, the event also revived an old tradition of offering flag ropes from homes.

arthunkal-basilica-feast-flag-rope-anoop-chandran

Arthunkal Basilica, St Sebastian Feast, Anoop Chandran, religious harmony, Kerala news, Christian festival, Arthunkal church, communal harmony

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

ജോലിയ്ക്ക് അപ്പുറം മനുഷ്യത്വം; ആശുപത്രിയിലെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ കരുണ സോഷ്യൽ മീഡിയയിൽ ചർച്ച

ജോലിയ്ക്ക് അപ്പുറം മനുഷ്യത്വം; ആശുപത്രിയിലെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ കരുണ സോഷ്യൽ...

ശബരിമലയിൽ നടന്നത് വൻ കൊള്ള! പ്രതികളെ രക്ഷിക്കാൻ പിണറായി സർക്കാർ ഒത്തുകളിക്കുന്നു; കേന്ദ്ര ഏജൻസി വരണമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുലയ്ക്കുന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി...

റീല്‍സ് ചിത്രീകരണത്തിലെ പിഴവ് സഹിക്കാനായില്ല; കാസര്‍കോട് യുവാവ് ജീവനൊടുക്കി

റീല്‍സ് ചിത്രീകരണത്തിലെ പിഴവ്; കാസര്‍കോട് യുവാവ് ജീവനൊടുക്കി കാസർകോട്: റീൽസ് ചിത്രീകരണത്തിനിടെ സംഭവിച്ച...

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ഇടുക്കി...

Related Articles

Popular Categories

spot_imgspot_img