web analytics

രണ്ട് കാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവർത്തകന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

നീങ്ങിത്തുടങ്ങിയ ട്രെയിനാണെങ്കിലും കയറുമ്പോള്‍ വീണത് കരുതിക്കൂട്ടിയല്ലാലോ?

രണ്ട് കാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവർത്തകന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാലുകൾ നഷ്ടപ്പെട്ട യാത്രക്കാരന് റെയിൽവേ 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് എസ്. മനു വ്യക്തമാക്കി.

കരുതിക്കൂട്ടിയുണ്ടായ അപകടമാണെന്ന കാരണത്താൽ എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ നേരത്തെ നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് കെ. ഭട്ടതിരി ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയുടെ മുൻവിധികൾ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് റെയിൽവേക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. 2022 നവംബർ 19ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സിദ്ധാർഥിന് ഗുരുതരമായ അപകടമുണ്ടായത്.

സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയ ശേഷം ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ അകപ്പെട്ടാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ സിദ്ധാർഥിന്റെ രണ്ട് കാലുകളും പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. തുടർന്ന് അദ്ദേഹം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചത് സ്വയം വരുത്തിയ അപകടമാണെന്ന വിലയിരുത്തലിലാണ് നഷ്ടപരിഹാരം നിഷേധിച്ചത്.

എന്നാൽ ട്രെയിനിൽ കയറണമെന്ന സദുദ്ദേശ്യത്തോടെ നടത്തിയ ശ്രമത്തിനിടെ ഉണ്ടായ അപകടത്തെ സ്വയം വരുത്തിയതായി കണക്കാക്കാൻ കഴിയില്ലെന്നും, അത് അപ്രതീക്ഷിതമായ അപകടമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ടിക്കറ്റുള്ള യാത്രക്കാരൻ ട്രെയിനിനുള്ളിൽ നിന്നു വീഴുന്നതും, ട്രെയിനിലേക്കു കയറുന്നതിനിടെ വീഴുന്നതും റെയിൽവേ നിയമപ്രകാരം ‘അനിഷ്ടസംഭവം’ എന്ന പരിധിയിൽ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2022 നവംബർ 19 നാണ് കൈരളി ടി.വി യിൽ മാധ്യമ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥ് കെ ഭട്ടതിരി ഡൽഹിയിലേക്ക് ട്രയിൻ കയറുന്നത്.

സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാനിറങ്ങിയ സിദ്ധാർത്ഥ് ട്രയിൻ ഓടി തുടങ്ങിയപ്പൊൾ കയറാൻ ശ്രമിക്കുകയും വീഴുകയുമായിരുന്നു.

അപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട സിദ്ധാർത്ഥിന് ആശ്വാസമാണ് ഹൈക്കോടതി വിധി. ഹർജിക്കാരന് വേണ്ടി ആദിൽ പി, മുഹമ്മദ് ഇബ്രാഹിം, ഷബീർ അലി എന്നിവർ ഹാജരായി

English Summary

The Kerala High Court has directed Indian Railways to pay ₹8 lakh compensation to a passenger who lost both legs while attempting to board a moving train. The court ruled that the accident cannot be treated as a self-inflicted or intentional act. Overturning the Railway Claims Tribunal’s decision, the court held that such incidents fall under “untoward incidents” as per railway law, entitling the victim to compensation.

high-court-compensation-moving-train-accident-railway

High Court, Railway Accident, Compensation, Indian Railways, Train Mishap, Legal News, Kerala News

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

Related Articles

Popular Categories

spot_imgspot_img