ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ റീൽസ്; എസ്.ഐയ്ക്ക് സസ്പെൻഷൻ
ശ്രീനഗർ: ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ നിന്ന് സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിച്ച ട്രാഫിക് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ജമ്മു–കശ്മീരിലെ പൂഞ്ച് ജില്ലയിലെ മുഗൾ റോഡിലാണ് സംഭവം. ട്രാഫിക് സെക്ടർ ഓഫീസറായ ഗുൽ ഷെറാസിനെയാണ് സസ്പെൻഡ് ചെയ്തത്.
മഞ്ഞ് മൂടിയ പീർ കി ഗലി മേഖലയിലൂടെ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിന്റെ മുൻവാതിൽ തുറന്നിട്ട് പുറത്തേക്ക് തൂങ്ങി നിന്നാണ് ഇയാൾ വീഡിയോ എടുത്തത്.
കനത്ത മഞ്ഞുവീഴ്ചയും ഉയർന്ന അപകടസാധ്യതയും നിലനിൽക്കുന്ന റോഡിൽ, നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ സുരക്ഷാനിയമങ്ങൾ ലംഘിച്ചതായി വ്യാപക വിമർശനമുയർന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി.
ഗുൽ ഷെറാസിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുഗൾ റോഡിലെ പുതിയ ട്രാഫിക് സെക്ടർ ഓഫീസറായി എഎസ്ഐ അനിൽ കുമാറിനെ നിയമിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ—ഉദ്യോഗസ്ഥരായാലും സാധാരണക്കാരായാലും—കർശന നടപടി തുടരുമെന്ന് എസ്എസ്പി ഫാറൂഖ് ഖൈസർ വ്യക്തമാക്കി.
English Summary
A traffic sub-inspector in Jammu and Kashmir was suspended for filming social media reels while on duty using a police vehicle. The incident occurred on the snow-covered Mughal Road in Poonch district. After the video went viral, authorities ordered a departmental inquiry and appointed a new traffic sector officer, reiterating zero tolerance for safety violations.
traffic-si-suspended-for-reels-on-duty-jammu-kashmir
Jammu and Kashmir, Police, Traffic Police, Suspension, Social Media, Mughal Road, Poonch, Safety Violation









