വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു
വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടിച്ച് ചരക്ക് കത്തിനശിച്ചു. അരൂർ-ഇടപ്പള്ളി ദേശീയ പാതയിൽ വൈറ്റില ഡെക്കാത്തലോണിന് സമീപം താങ്കളാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
മംഗലാപുരത്ത് നിന്നും പന്തൽ ഡെക്കറേഷൻ സാധനങ്ങളുമായി എറണാകുളത്തേക്കു വരികയായിരുന്നു ലോറി. ഓടിക്കൊണ്ടിരുന്ന ലോറിയിലെ പിൻവശത്ത് ആണ് തീ പടർന്നത്.
sർപ്പായ കൊണ്ടു മൂടിയ ചരക്ക് കത്തുന്ന വിവരം മറ്റു വാഹന യാത്രികരാണ് ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് ഡ്രൈവർ ലോറി റോഡരികിലേക്ക് നീക്കി നിർത്തുകയായിരുന്നു. വിവരമറിഞ്ഞ് ഗാന്ധിനഗർ ഫയർഫോഴ്സിൽ നിന്നെത്തിയ സംഘമാണ് തീയണച്ചത്.
തീ പിടുത്തകാരണം വ്യക്തമല്ല. കാർബൺഡൈ ഓക്സൈഡ്, നൈട്രജൻ എന്നിവയടങ്ങിയ സിലിണ്ടർ, ബൾബ്, തുണി തുടങ്ങിയ ഡെക്കറേഷൻ സാധനങ്ങൾക്കാണ് തീ പിടിച്ചത്.
ഫയർഫോഴ്‌സെത്തി ഉടൻ തീയണക്കാനായതിനാൽ വാഹനത്തിലേക്ക് തീ പടരാതെ രക്ഷപ്പെട്ടു.









