കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എസ്.ഐക്ക് നേരെ മുൻ സി.പി.എം കൗൺസിലറുടെ നേതൃത്വത്തിൽ ഗുരുതരമായ ഭീഷണിയും അതിക്രമവും.
സ്റ്റേഷനുള്ളിൽ കയറിയ സംഘം എസ്.ഐയുടെ മേശപ്പുറത്ത് വാഴയില വിരിച്ച് അവലും മലരും പഴവും നിരത്തി, മരിച്ചവർക്കുള്ള ബലിതർപ്പണത്തിന് സമാനമായ രീതിയിൽ കൊലവിളി മുഴക്കിയെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലം കോർപ്പറേഷന്റെ മുൻ ഡിവിഷൻ കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി മുൻ അധ്യക്ഷനുമായ എം. സജീവിന്റെ നേതൃത്വത്തിലായിരുന്നു സംഭവം.
തിരഞ്ഞെടുപ്പ് ദിവസം പള്ളിമുക്കിൽ ഒരു യുവതിയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് തർക്കത്തിന് തുടക്കമായത്. അപകടത്തിൽപ്പെട്ട ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ, കൃത്യമായ രേഖകളില്ലാത്ത വാഹനം വിട്ടുനൽകണമെന്ന് എം. സജീവിൻ്റെ ഭാഗത്ത് നിന്ന് ആവശ്യപ്പെടുകയും, ഇതിന് എസ്.ഐ ആർ.യു. രഞ്ജിത്ത് തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് പ്രകോപനം രൂക്ഷമായത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവർത്തകരോടൊപ്പം സ്റ്റേഷനിലെത്തിയ എം. സജീവിൻ്റെ സംഘം എസ്.ഐയുടെ മുറിയിൽ കയറി ഭീഷണിപ്പെടുത്തി. എസ്.ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും, സ്റ്റേഷനിലെ ഗ്രില്ലുകൾ തകർക്കാൻ തുനിഞ്ഞതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ എം. സജീവിനും കണ്ടാലറിയാവുന്ന പത്തോളം പ്രവർത്തകർക്കുമെതിരെ ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ സി.പി.എം നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് ദിവസം പള്ളിമുക്കിൽ ഒരു യുവതിയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. അപകടമുണ്ടാക്കിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൃത്യമായ രേഖകളില്ലാത്ത ഈ വാഹനം വിട്ടുനൽകണമെന്ന് സജീവ് ആവശ്യപ്പെട്ടെങ്കിലും എസ്.ഐ ആർ.യു. രഞ്ജിത്ത് ഇതിന് തയ്യാറായില്ല. ഇതിലുള്ള പ്രകോപനമാണ് സ്റ്റേഷൻ ആക്രമണത്തിൽ കലാശിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രവർത്തകർക്കൊപ്പം സ്റ്റേഷനിലെത്തിയ സജീവ് എസ്.ഐയുടെ മുറിയിൽ കയറി ഭീഷണിപ്പെടുത്തി.
മരിച്ചവർക്ക് നൽകുന്ന ബലിതർപ്പണത്തിന് സമാനമായി മേശപ്പുറത്ത് ഇലയിട്ട് പൂജാവസ്തുക്കൾ നിരത്തിയാണ് കൊലവിളി നടത്തിയത്.
എസ്.ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്റ്റേഷനിലെ ഗ്രില്ലുകൾ തകർക്കാൻ തുനിയുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. എം. സജീവിനും കണ്ടാലറിയാവുന്ന പത്തോളം പ്രവർത്തകർക്കുമെതിരെ ഇരവിപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
ഇത് എന്താണെന്ന് എസ്ഐ ചോദിച്ചപ്പോൾ ‘ഞാൻ ഈ പണി തുടങ്ങിയിട്ട് കുറെ നാളായി.
നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’ എന്ന് ഭീഷണിപ്പെടുത്തുകയും അടിക്കാൻ ശ്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പിന്നീട് സംഘം സ്റ്റേഷന്റെ ഗ്രിൽ വലിച്ചു പൊട്ടിക്കാനും ശ്രമിച്ചു.
തിരഞ്ഞെടുപ്പു ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഒാടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പിൽ വച്ച് അവിടത്തെ ജീവനക്കാരിയെ ഇടിച്ചു പരുക്കേൽപിച്ചിരുന്നു.
തുടർന്നു നാട്ടുകാരും പെട്രോൾ പമ്പ് ജീവനക്കാരും ചേർന്നു ബൈക്ക് തടഞ്ഞു വച്ചു. ഇരവിപുരം പൊലീസെത്തി വാഹനം പരിശോധിച്ചപ്പോൾ ഇൻഷുറൻസ് മുടങ്ങിയതായി കണ്ടെത്തിയതോടെ ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു.
ബൈക്ക് വിട്ടുനൽകണമെന്ന് മുൻ കൗൺസിലർ എം.സജീവ് എസ്ഐയോട് ആവശ്യപ്പെട്ടു. എന്നാൽ ഇൻഷുറൻസ് മുടങ്ങിയതിനാൽ വിട്ടയയ്ക്കാൻ പറ്റില്ലെന്നായിരുന്നു എസ്ഐയുടെ മറുപടി.
ഇതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി എസ്ഐക്കെതിരെ കൊലവിളി നടത്തിയത്.
English Summary
In Kollam, a former CPM councillor allegedly led an attack inside the Eravipuram police station, threatening a Sub-Inspector over the release of a seized motorcycle involved in an accident case. The group reportedly intimidated the officer by placing ritual items on his table in a symbolic death threat. Police say the SI was threatened and an attempt was made to vandalize the station. A case has been registered against former councillor M. Sajeev and around ten identified supporters.
former-cpm-councillor-threatens-si-eravipuram-police-station
Kollam, Eravipuram police station, CPM, political violence, police station attack, threat to police, Kerala news









