പോറ്റിയെ കേറ്റിയേ…കേസെടുത്തതോടെ ഗാനത്തിന്റെ എഐ വീഡിയോകള്‍ പിന്‍വലിക്കുന്നു
തിരഞ്ഞെടുപ്പ് കാലത്ത് കേരളമാകെ ശ്രദ്ധ നേടിയ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ നിന്ന് കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു.
ഗാനവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഈ നീക്കം.
മതവിശ്വാസത്തെ തകര്‍ക്കുകയും വിശ്വാസ സമൂഹങ്ങളെ തമ്മില്‍ വിരോധത്തിലാക്കുകയും ചെയ്യുന്നുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പാരഡി ഗാനത്തിന്റെ വിവിധ പതിപ്പുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ എഐ വീഡിയോകള്‍ ചേര്‍ത്തുള്ള പതിപ്പുകളും വലിയ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതോടൊപ്പം, ഗാനം ഷെയര്‍ ചെയ്തവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നതായി സൂചനയുണ്ട്.
ശബരിമല തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല.
ഗാനരചയിതാവ് ജി. പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതികളാക്കി ഇന്നലെ രാത്രി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
English Summary
Videos of the parody song “Pottiye Kettiye,” which went viral across Kerala during the election period, are being removed en masse from social media platforms following the registration of a police case. The FIR includes serious charges alleging that the song hurt religious sentiments and attempted to provoke discord among faith communities, offences that could attract up to three years of imprisonment.
pottiye-kettiye-parody-song-videos-removed-after-police-case
Kerala news, parody song controversy, Pottiye Kettiye, cyber crime police, religious sentiment case, election parody, social media videos









