രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും
പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് രേഖപ്പെടുത്താൻ ജില്ലയിൽ എത്തുമെന്ന് സൂചന.
എംഎൽഎയായതിന് ശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ രാഹുൽ വോട്ട് ചെയ്യാൻ എത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് അദ്ദേഹത്തിന്റെ വോട്ടർ പട്ടിക.
ഈ വാർഡിലാണ് രാഹുൽ താമസിക്കുന്ന ഫ്ലാറ്റും ഉള്ളത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഈ വാർഡ്.
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെ അദ്ദേഹം വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന അഭ്യൂഹം കൂടുതൽ ശക്തിപ്പെടുകയാണ്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരിയാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ് നൽകിയത്.
കെപിസിസിക്ക് ഇമെയിൽ വഴിയാണ് പരാതി ലഭിച്ചത്; തുടർന്ന് അത് പോലീസിന് കൈമാറി. ആദ്യം നിയമനടപടികൾക്ക് താൽപര്യമില്ലാതിരുന്ന യുവതി, ആദ്യ കേസ് പുറത്തുവന്നതോടെ നിയമപരമായി മുന്നോട്ട് വരികയായിരുന്നു.
വിവാഹവാഗ്ദാനം നൽകി ഔട്ട് ഹൗസിൽ കൊണ്ടുപോയി പീഡിപ്പിച്ചതാണെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാഹുൽ പാലക്കാട് സജീവമായിരുന്നെങ്കിലും, മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതോടെ അദ്ദേഹം ഒളിവിൽ പോവുകയായിരുന്നു.
ഓരോ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന നിബന്ധനയോടെയാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറായിരുന്നു ഹർജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
ഒളിവിൽ തുടരുന്ന രാഹുലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ സംഘം രൂപീകരിച്ചിട്ടുണ്ട്. ആദ്യ സംഘത്തിൽ നിന്നുള്ള വിവരങ്ങൾ രാഹുലിന് ചോർന്നുവെന്ന സംശയമാണ് പുതിയ അന്വേഷണ സംഘത്തിന് പിന്നിൽ.
അദ്ദേഹം ബെംഗളൂരുവിലാണെന്നാണ് പോലീസിനു ലഭിച്ച വിവരം. രണ്ടാമത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
✅ English Summary
Palakkad MLA Rahul Mankootathil, who has been absconding in connection with a rape case, is likely to arrive in Palakkad tomorrow to cast his vote. This is his first local body election since becoming an MLA. His polling booth is at St. Sebastian’s School, Kunnathurmedu South, where his residential flat is also located.
rahul-mankootathil-palakkad-vote-absconding-rape-case
Rahul Mankootathil, Palakkad MLA, Rape Case, Kerala Politics, Local Body Elections, Anticipatory Bail, Crime Branch, Kerala Crime News









