ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സമഗ്രമായ സുരക്ഷാ പരിരക്ഷ നൽകുന്ന പുതിയ അപകട–ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
₹10 ലക്ഷം വരെ അപകട പരിരക്ഷ
വർഷത്തിൽ വെറും ₹550 മാത്രം ചിലവിൽ 10 ലക്ഷം രൂപവരെ അപകട പരിരക്ഷ ലഭിക്കുന്നതോടൊപ്പം ചികിത്സാചെലവിന് നിരവധി സഹായങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
18 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് ഈ ഇൻഷുറൻസ് എടുക്കാം. പ്രത്യേകിച്ച്, 65 വയസ്സ് മുമ്പ് പോളിസിയിൽ ചേർന്നാൽ ആജീവനാന്തമായി പുതുക്കാനുള്ള സൗകര്യവും ലഭിക്കും.
പോസ്റ്റ് ഓഫീസ് വഴി സേവനങ്ങൾ ഉപയോഗിക്കുന്ന എല്ലാവർക്കും ഈ പദ്ധതി ലഭ്യമല്ല. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് പദ്ധതി.
അക്കൗണ്ട് ഇല്ലാത്തവർക്ക് ₹200 അധികമായി നൽകി അക്കൗണ്ട് തുറന്നതിന് പിന്നാലെ ഈ ഇൻഷുറൻസ് ലഭിക്കും.
റോഡപകടം മുതൽ വഴുതി വീഴൽ വരെ പരിരക്ഷ
ഈ ഇൻഷുറൻസ് പദ്ധതി റോഡപകടങ്ങൾക്കു മാത്രമല്ല; വഴുതി വീഴൽ, പൊള്ളൽ, മൃഗങ്ങളുടെയിടെയുള്ള ആക്രമണം തുടങ്ങിയ സാധാരണ അപകടങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വർഷത്തിൽ കുറഞ്ഞ പ്രീമിയത്തിൽ വിശാലമായ സുരക്ഷ തേടുന്നവർക്ക് ഇത് മികച്ചൊരു അവസരമാണ്.
ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ
പ്രധാന നേട്ടങ്ങൾ
അപകടമരണം / പൂർണ്ണ വൈകല്യം: ₹10,00,000 വരെ , അഡ്മിറ്റ് ചെയ്തുള്ള ചികിത്സ: ₹1,00,000 വരെ , ഒപി ചികിത്സാ ചെലവ്: ₹30,000 വരെ ,ഹോസ്പിറ്റൽ ഡെയിലി ക്യാഷ് (അപകടങ്ങൾക്ക് മാത്രം): ദിവസം ₹500 ,
മറ്റുള്ള അസുഖങ്ങൾക്ക് ഡെയിലി ക്യാഷ് ലഭ്യമല്ല , മാറ്റേണിറ്റി ബെനഫിറ്റ്: ₹2,500 , അപകടമരണം സംഭവിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന്: ₹1,00,000 വരെ
ആരോഗ്യ, അപകട സുരക്ഷകൾ ഒരുമിച്ച് ഉൾക്കൊള്ളുന്ന ഈ പദ്ധതി കുറഞ്ഞ വരുമാനക്കാരും സാധാരണ കുടുംബങ്ങളും ഏറെ ഗുണകരമായി കാണുന്നു.
അല്പം പ്രീമിയത്തിൽ വൻ പരിരക്ഷ നേടാൻ പോസ്റ്റ് ഓഫീസ് വഴി ലഭിക്കുന്ന ഏറ്റവും ലളിതവും ആക്സസിബിളുമായ മാർഗമാണിത്.
English Summary
India Post Payments Bank now offers an affordable accident insurance plan for just ₹550 per year, providing coverage up to ₹10 lakh. The plan includes hospitalisation benefits, OP expenses, maternity benefit, daily hospital cash for accidents, and education support for children. Available for ages 18–65, with lifetime renewal if enrolled before 65. Only IPPB account holders can avail the scheme.









