എറണാകുളത്ത് പോകുമ്പോൾ എന്തെങ്കിലും ചെയ്‌തേക്കുമോ എന്ന പേടിയാണ്…നടൻ ഹരീഷ് കണാരൻ
പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷയ്‌ക്കെതിരെ നടൻ ഹരീഷ് കണാരൻ ഉയർത്തിയ ആരോപണങ്ങൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്.
കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ലഭിക്കാത്തതും, പണം ചോദിച്ചതിനെ തുടർന്ന് സിനിമാ അവസരങ്ങൾ നഷ്ടപ്പെട്ടതുമാണ് ഹരീഷ് ആരോപിക്കുന്നത്. ‘ദ ഫനൽ’ നൽകിയ അഭിമുഖത്തിലാണ് ഹരീഷ് ആരോപണങ്ങൾ ഉന്നയിച്ചത്.
“എനിക്കെതിരെ ഇപ്പോൾ ഭീഷണിയുള്ള സന്ദേശങ്ങളാണ് വരുന്നത്. ബാദുഷ ഇൻസ്റ്റാഗ്രാമിൽ ‘ഇതോടെ നിന്റെ അന്ത്യം ആരംഭിച്ചു’ എന്നുപറഞ്ഞു ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വർഷങ്ങളോളം തന്റെ വീട്ടിൽ വന്നും കുടുംബബന്ധം പുലർത്തിയും നിന്ന ആളാണ് ഇത് ചെയ്യുന്നത്. സഹായം നൽകിയ ആളിന് തിരിച്ചടക്കുന്നത് സൗഹൃദത്തിന്റെ അടിസ്ഥാനമാണ്.
മാധ്യമങ്ങൾ എന്തുകൊണ്ട് കുറച്ച് കാലമായി സിനിമ ചെയ്യാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ ഇത് പറഞ്ഞത്,” ഹരീഷ് പറഞ്ഞു.
“20 ലക്ഷം രൂപയായിരുന്നു തരാനുള്ളത്. കുറച്ചു മാത്രം തിരികെ നൽകിയിട്ടുണ്ട്. നാല്–അഞ്ച് വർഷമായി എന്റെ തീയതികൾ കൈകാര്യം ചെയ്തിരുന്നത് ബാദുഷയായിരുന്നു.
അന്നത്തെ എല്ലാ സിനിമകളുടെയും കൺട്രോളറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. പെരുമാറ്റം എല്ലാം വളരെ ഡീസന്റായതിനാൽ വിശ്വസിച്ചുപോയതാണ്.”
“ഞാൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞപ്പോൾ ഒരിക്കൽ പോലും സഹായിക്കാൻ മുന്നോട്ടുവന്നില്ല. പിന്നീട് ആരോ പറഞ്ഞു ബാദുഷ പ്രിയദർശൻ സാറിന്റെ ഫ്ലാറ്റ് വാങ്ങിയെന്ന്.
അതുകേട്ടപ്പോൾ എനിക്ക് വേദനയായി. നമ്മുടെ ചെറിയ പണം പോലും തിരികെ നൽകാതെ വലിയ ഫ്ലാറ്റ് വാങ്ങാൻ ഇയാൾക്ക് കഴിഞ്ഞുവെന്നതാണ് വേദന,” ഹരീഷ് പറഞ്ഞു.
വെളിപ്പെടുത്തലിന് പിന്നാലെ അമ്മയിൽ നിന്നു ജോയ് മാത്യുവും കുക്ക് പരമേശ്വരനും വിളിച്ച് ആശ്വാസം നൽകിയതായും, മെയിൽ അയക്കാൻ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
“എന്റെ സിനിമാ അവസരങ്ങൾ നഷ്ടപ്പെട്ടതാണ് ഏറ്റുവാങ്ങാൻ ഏറ്റവും ബുദ്ധിമുട്ടായത്. ഞാൻ തന്നെയാണ് അദ്ദേഹത്തെ സഹായിച്ചിരുന്നത്. വെളിപ്പെടുത്തലിനുശേഷം ഭാര്യക്ക് വലിയ ആശങ്കയാണ്.
എറണാകുളത്ത് പോകുമ്പോൾ എന്തെങ്കിലും ചെയ്‌തേക്കുമോ എന്ന പേടിയാണ് അവർക്കും. സംഘടനയിൽ നിന്നുമുള്ള ചിലർ വിളിച്ച് കൂടെയുണ്ടാകും എന്ന് ഉറപ്പുനൽകിയിട്ടുണ്ട്,” ഹരീഷ് പറഞ്ഞു.
English Summary
Actor Harish Kanaran has accused producer and production controller Badusha of failing to repay a loan of ₹20 lakh and sabotaging his film opportunities after he demanded repayment. Harish also alleged that Badusha indirectly threatened him through an Instagram video. Despite years of close personal and professional association, Harish claims Badusha avoided repayment and later purchased an expensive flat, which deepened his frustration. The actor said his wife is worried about possible retaliation. Several industry colleagues, including Joy Mathew and Kuku Parameswaran, reportedly reached out to support him.
harish-kanaran-accuses-badusha-loan-threats
Harish Kanaran, Badusha, Malayalam cinema, loan dispute, Mollywood controversy, threats, film industry issues, actor allegations









