web analytics

എൻഡിഎ സ്ഥാനാർത്ഥിയെ നിർദേശിച്ചയാൾ പിന്തുണ പിൻവലിച്ചു;  സിപിഎം സ്ഥാനാർഥിക്ക് എതിരില്ലാതെ വിജയം

എൻഡിഎ സ്ഥാനാർത്ഥിയെ നിർദേശിച്ചയാൾ പിന്തുണ പിൻവലിച്ചു;  സിപിഎം സ്ഥാനാർഥിക്ക് എതിരില്ലാതെ വിജയം

കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡായ ബങ്കളത്ത് സിപിഎം സ്ഥാനാർഥി പി. ശാന്തിനി എതിരില്ലാതെ വിജയിച്ചു.

 എൻഡിഎ സ്ഥാനാർത്ഥി പി. രജിതയ്ക്ക് നൽകിയ പിന്തുണ നിർദേശിച്ചയാൾ പിൻവലിച്ചതോടെ രജിതയുടെ പത്രിക അസാധുവായി, ഇതോടെ ശാന്തിനിക്ക് എതിരാളികളില്ലാതായി. ഈ വാർഡിൽ യുഡിഎഫിന് സ്ഥാനാർത്ഥിയില്ല.

ബങ്കളം കുരുഡ് സ്വദേശിയായ കെ. ഭാസ്കരനാണ് രജിതയ്ക്ക് ആദ്യം പിന്തുണ നൽകിയിരുന്നത്.

 എന്നാൽ ശനിയാഴ്ച രാവിലെ വരണാധികാരിയുടെ മുമ്പിൽ ഹാജരായി പിന്തുണ പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചു. 

ഇതോടെ രജിതയുടെ നാമനിർദേശപത്രിക അസാധുവായി. രജിത ബിജെപിയുടെ സജീവ പ്രവർത്തകയാണ്. പക്ഷേ, അവർ ബങ്കളത്തിൽ അല്ല, സമീപത്തെ കാരാക്കോട് പ്രദേശത്താണ് താമസിക്കുന്നത്.

മടിക്കൈ പഞ്ചായത്ത് ഒരിക്കൽ “സിപിഎമ്മിന്റെ ഉരുക്കുകോട്ട” എന്നറിയപ്പെട്ടിരുന്നുവെങ്കിലും, കഴിഞ്ഞ വർഷങ്ങളിൽ എതിരില്ലാത്ത വിജയങ്ങളുടെ എണ്ണം കുറയുന്നതാണ് പ്രവണതി. 

കഴിഞ്ഞ തവണ ബങ്കളം അടക്കം നാല് വാർഡുകളിൽ സിപിഎം എതിരില്ലാതെ ജയിച്ചിരുന്നു.

ഈ തിരഞ്ഞെടുപ്പിൽ മൊത്തം 16 വാർഡുകളിൽ 14 വാർഡുകളിലും എൻഡിഎ പത്രിക സമർപ്പിച്ചിരിക്കുമ്പോൾ, ബങ്കളം വാർഡിലെ പത്രിക അസാധുവായി. യുഡിഎഫിന് സ്ഥാനാർത്ഥികൾ ഉള്ളതു രണ്ടുവാർഡുകളിലുമാത്രമാണ്.

English Summary

In the Madhikai Grama Panchayat, CPM candidate P. Shanthi has won unopposed in the 10th ward (Bankalam). NDA candidate P. Rajitha’s nomination became invalid after her proposer K. Bhaskaran withdrew his support before the returning officer. With no UDF candidate in the ward, Shanthi was declared elected unopposed.

The CPM traditionally holds strong influence in Madhikai, once termed a “fortress of the party,” though the number of uncontested wins has reduced over the years. In the last election, CPM had four uncontested wins including Bankalam. In the current election, NDA had filed nominations in 14 out of 16 wards, but the nomination in Bankalam was invalidated. UDF has candidates in only two wards.

bankalam-cpm-candidate-wins-unopposed-proposer-withdraws-support

CPM, NDA, Kerala Election, Madhikai Panchayat, Bankalam Ward, Local Body Polls, Nomination Withdrawal, Unopposed Victory

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

പാലോട് ഉത്സവത്തിനിടെ ദാരുണമായ അപകടം: ദീപാലങ്കാരം സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ ലഹരിയിലായിരുന്ന ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ദാരുണ മരണം...

മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചെന്ന് ആരോപണം; നടൻ സലീം കുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നടൻ സലീം കുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി തിരഞ്ഞെടുപ്പ് പ്രചാരണ...

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

ആറ് സ്ത്രീകളിൽ ഒരാൾക്ക് ക്യാൻസർ സാധ്യത; ഐസിഎംആർ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ…!

ആറ് സ്ത്രീകളിൽ ഒരാൾക്ക് ക്യാൻസർ സാധ്യത ഹൈദരാബാദ് നഗരത്തിലെ ആരോഗ്യരംഗത്തെ വരുംനാളുകളിൽ കാത്തിരിക്കുന്ന...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ചു; മരിച്ചവരെല്ലാം സ്ത്രീകൾ

ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ...

Related Articles

Popular Categories

spot_imgspot_img