ആ സീരിയൽ കില്ലർ അടുത്തെവിടെയോ ഉണ്ട് : നിയമത്തിന്റെ പഴുതിൽ പുറത്തിറങ്ങിയിട്ട് 3 വർഷം : ബിഹാറിൽ മാത്രം കൊന്ന് തള്ളിയത് മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ

അറസ്റ്റിലായ ശേഷം അവനെ നോക്കിയ ഡോക്ടർ പറഞ്ഞ വാക്കുകളാണ്. “നേരത്തെ തന്നെ അവനെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബാക്കിയുള്ള കൊലകളെങ്കിലും ഒഴിവാക്കാൻ കഴിയുമായിരുന്നു..ഒരു എട്ടുവയസുക്കാരന്റെ കൊലപാതക പരമ്പര ലോകം കേട്ടത് അമ്പരപ്പോടെ . ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറെന്ന് പേരിൽ അവനെ മുദ്ര കുത്തി .. ഇന്ത്യക്കാരനായ ആ എട്ട് വയസുകാരൻ എങ്ങനെ കൊലപാതകിയായി . “മറ്റുള്ളവരുടെ വേദന കാണുന്നത് എങ്ങനെ വിനോദമായി ” ..ബിഹാറിലെ മുഷഹർ സ്വദേശി അമർജീത് സദക്ക് സ്വന്തം സഹോദരിയെ അടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്താൻ എങ്ങനെ സാധിച്ചു. എന്തിനാണിതൊക്കെ ചെയ്തതെന്ന് ചോദിച്ചപ്പോൾ അവൻ പതുക്കെ പൊലീസുകാരെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ബിസ്ക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. എങ്ങിനെയാണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ ‘ഞാനവരെ പാടത്തേക്ക് കൊണ്ടുപോയി ഇഷ്ടികയെടുത്ത് മുഖത്ത് അടിച്ചടിച്ച് കൊന്നു’ എന്നാണവൻ പറഞ്ഞത്.

കടുത്ത ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലമായിരുന്നു ചെറുപ്രായത്തിലേ അമർജീതിൻറെ മനസിനെ താളം തെറ്റിച്ചത്. നിത്യച്ചെലവുകൾക്ക് പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുന്നതിനിടയിലാണ് അമർജീത് പിറക്കുന്നത്.അതിജീവനം തന്നെ വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണ് അമർജീതിന് ഏഴ് വയസ് പ്രായമുള്ളപ്പോൾ കുടുംബത്തിൽ ഒരു കുഞ്ഞ് കൂടി പിറക്കുന്നത്. അനിയത്തിയുടെ വരവോടെ ലഭിച്ചിരുന്ന അൽപ ശ്രദ്ധ പോലും അമർജീതിനോട് കാണിക്കാൻ പറ്റാത്ത ദുരിതത്തിലായി അവൻറെ കുടുംബം. ഏകാന്തത കൂടിയതോടെ തൻറേതായ വിനോദ മാർഗങ്ങളും അമർജീത് കണ്ടെത്തി തുടങ്ങി. ഗ്രാമത്തിലെ ഉയരമുള്ള മരങ്ങളിൽ കയറി കാഴ്ചകൾ കാണുന്നതായിരുന്നു ഏഴ് വയസുകാരനായ അമർജീതിന്‌‍റെ പ്രധാന വിനോദം

ബീഹാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ തികച്ചും സാധാരണ കുടുംബത്തിൽ ജനനം. ആദ്യ കൊലപാതകം എഴാമത്തെ വയസ്സിൽ, ഒരു വയസ്സുള്ള സ്വന്തം സഹോദരിയിൽ തുടങ്ങി. അടുത്ത കൊലപാതകവും കുടുംബത്തിൽ തന്നെ. വകയിൽ ഒരു അമ്മാവൻറെ കുഞ്ഞിനെ. ആ കുഞ്ഞിനും ഒരു വയസ്സിൽ താഴെ മാത്രം പ്രായം.അമ്മയുടെ മടിയിൽക്കിടന്നിരുന്ന കുഞ്ഞിനെ അമർദീപ് എടുത്തുകൊണ്ട് പോയപ്പോൾ ആദ്യമാരും സംശയിച്ചില്ല, അവൻറെ സ്വന്തം ചോരയല്ലേ. പക്ഷെ കുഞ്ഞുമായി വയലിലേക്ക് പോയ അമർദീപ് വെറും കയ്യോടെ തിരിച്ചുവന്നപ്പോൾ വീട്ടുകാർ കുഞ്ഞിനെകുറിച്ച് ചോദിച്ചു . അവരെ കൂട്ടിക്കൊണ്ടുപോയി പുല്ലും കരിയിലകളും കൊണ്ട് മൂടിവച്ചിരുന്ന കുഞ്ഞിൻറെ ജഡമാണ് കാണിച്ച് കൊടുത്തത്. രണ്ട് കൊലപാതകങ്ങളും ഇങ്ങിനെതന്നെ, കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കും പിന്നെ ഇഷ്ടിക കൊണ്ട് മുഖം അടിച്ചു തകർക്കും. പെൺകുട്ടികളുടെ മരണം കുടുംബത്തിലും ബന്ധുക്കൾക്കിടയിലും ചർച്ചയായെങ്കിലും അതൊരു കുടുംബ വിഷയമായി മാത്രം ചുരുങ്ങിയത് അമർജീതിലെ കൊലയാളിക്ക് ഊർജം പകരുന്ന നടപടിയായിരുന്നു. ആരെയും അറിയിക്കാതെ ബന്ധുക്കൾ അത് മൂടിവെച്ചത് അവനെ നഷ്ടമാകാതിരിക്കാൻ ആയിരുന്നു ..

ആറ് മാസം പ്രായമുള്ള ഖുഷ്ബൂ എന്ന പെൺകുട്ടിയായിരുന്നു അവൻറെ അടുത്ത ഇര ആ ഗ്രാമത്തിലെ ചുൻചുൻ ദേവി എന്ന സ്ത്രീ തൻറെ ആറുമാസം പ്രായമുള്ള മകളെ അവിടത്തെ പ്രൈമറി സ്കൂളിൽ ഉറക്കിക്കിടത്തിയാണ് വീട്ടിലെ ജോലികൾ തീർക്കാൻ പോകുന്നത്. തിരികെ വന്നപ്പോൾ ഖുശ്ബു അവിടില്ല, അന്വേഷിച്ചപ്പോൾ ആരും കണ്ടിട്ടില്ല. ഖുശ്ബു അപ്പോഴേക്കും ആ എട്ട് വയസ്സുകാരൻറെ കൈകൾകൊണ്ട് മരിച്ചിരുന്നു. . എന്നാൽ ഈ സംഭവത്തിൽ ഖുഷ്ബൂവിൻറെ മാതാവ് പ്രതിയെ കണ്ടെത്തുന്നത് വരെ പൊലീസിനെ ശല്യം ചെയ്തുകൊണ്ടിരുന്നു. പൊലീസ് പിടിയിലായ ശേഷം ഭയത്തിൻറെ അംശം പോലുമില്ലാതെയാണ് കൊലപ്പെടുത്തിയ സ്ഥലവും കൊല്ലാനുപയോഗിച്ച രീതിയുമെല്ലാം അമർജീത് നാട്ടുകാർ കാൺകെ പൊലീസിന് വിശദമാക്കി കൊടുത്തത്. മൂന്നാമത്തെ കൊലപാതകത്തോടെ അമർജീതിനെ ചിൽഡ്രൻസ് ഹോമിലേക്ക് പ്രവേശിപ്പിച്ചു. ഏഴുവയസുകാരനെ ജയിലിൽ അടയ്ക്കുന്നതിന് രാജ്യത്തെ നിയമ സംവിധാനങ്ങൾ ശക്തമായിരുന്നില്ല. ചിൽഡ്രൻസ് ഹോമിൽ 16 വയസ് വരെ ജീവിച്ച അമർജീതിന് മാനസികാര്ഗോയ വിദഗ്ധരുടെ സേവനം ലഭിച്ചതായാണ് വിവരം.

പതിനാറാം വയസിൽ അമർജീത് ജുവനൈൽ ഹോമിൽ നിന്ന് പുറത്ത് വന്നു. എവിടെയാണെന്ന് പോലും അറിയാതെ പുതിയൊരു പേരിലായിരുന്നു ഈ പുറത്ത് വരൽ. 2023ൽ ഇരുപതുകളുടെ ആദ്യത്തിലാണ് അമർജീതുള്ളത്. എന്നാൽ എവിടെയാണെന്നോ പുതിയ പേരെന്താണെന്നോ കാണാൻ എങ്ങനെയാണെന്നോ ഉള്ള ഒരു വിവരവും അമർജീതിനേക്കുറിച്ച് ലഭ്യമല്ല. ഇപ്പോഴും അമർജീത് ക്രൂരതകൾ തുടരുകയാണോ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ് .

Read Also :മുടിവെട്ടുകാരൻ പകൽ മാന്യൻ : കവർന്നത് 25 കോടിയുടെ ആഭരണങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

Other news

കരളും ആമാശയവും കുടലും നെഞ്ചിൽ; സ്കാനിംഗ് പിഴവ് മൂലം കുഞ്ഞ് മരിച്ചു

കണ്ണൂർ: സ്കാനിങ് റിപ്പോർട്ടിലെ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ഗൈനക്കോളജിസ്റ്റിനുണ്ടായ...

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ ...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സ്കോട്ട്ലൻഡിൽ മലയാളി വിദ്യാർത്ഥി മരിച്ചനിലയിൽ…! വിടവാങ്ങിയത് തൃശ്ശൂർ സ്വദേശി

മലയാളി വിദ്യാർത്ഥി സ്കോട്ട്ലൻഡിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൃശ്ശൂർ സ്വദേശി ഏബലിനെയാണ്...

മാർച്ച് പകുതിയായതെ ഉള്ളു, എന്താ ചൂട്; അൾട്രാവയലറ്റ് കിരണങ്ങളും അപകടകരമായ തോതിൽ

തിരുവനന്തപുരം: മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് കൊടും ചൂട്.കഴിഞ്ഞ വർഷം ഈ സമയത്ത്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!