ഗുജറാത്ത്: ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് കൊടിയേറി കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ക്രിക്കറ്റ് ആരാധകരുള്ള രാജ്യം കൂടിയാണ് ഇന്ത്യ. ഓരോ കളിയും കാണാൻ ലക്ഷകണക്കിന് പേർ സ്റ്റേഡിയത്തിൽ എത്തേണ്ടതാണ്. എന്നാൽ ഉദ്ഘാടന മത്സരത്തിന് പോലും സറ്റേഡിയത്തിൽ കാണികളില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ സ്ഥാപിച്ച അഹമദാബാദിലെ സ്റ്റേഡിയത്തിനാണ് ഈ അവസ്ഥ. ഇത്തവണ കപ്പ് എടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. പക്ഷെ ഒഴിഞ്ഞ ഗാലറിയ്ക്ക് മുമ്പിലാണ് ഇരുരാജ്യങ്ങളുടേയും താരങ്ങൾ കളിക്കുന്നത്. കൈയ്യടിക്കാൻ പോലും ആളില്ലെന്ന് ദൃശ്യങ്ങൾ ചൂണ്ടികാട്ടി സാമൂഹികമാധ്യമങ്ങൾ വിമർശിക്കുന്നു. 1,32,000യിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് നരേന്ദ്രമോദി സ്റ്റേഡിയം. പക്ഷെ മുപ്പത് ശതമാനം ടിക്കറ്റ് പോലും വിറ്റ് പോയിട്ടില്ല. നാൽപ്പതിനായിരത്തോളം ടിക്കറ്റുകൾ ബിജെപി വനിതകൾക്കായി വാങ്ങിയിരുന്നു .പക്ഷെ ആ കാണികൾ പോലും സ്റ്റേഡിയത്തിൽ എത്തിയില്ലെന്നാണ് റിപ്പോർട്ട്. കളി കാണാൻ വരുന്നവർക്ക് വെള്ളവും സ്നാക്സും സൗജന്യമായി നൽകുമെന്ന് ബി.സി.സിഐ അദ്ധ്യക്ഷൻ ജയ് ഷാ അവസാന നിമിഷം പ്രഖ്യാപിച്ചതും ഗുണം ചെയ്തില്ല. ഗുജറാത്ത് സ്വദേശിയായ ബി.സി.സി.ഐ അദ്ധ്യക്ഷൻ ജയ് ഷായ്ക്ക് സ്വന്തം നാട്ടിലെ കളി പോലും മികച്ച് രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ചിലർ വിമർശിക്കുന്നു.
സ്റ്റേഡിയത്തിന്റെ ശോചനിയാവസ്ഥയും കാണികൾ കുറയാൻ കാരണമായതായി നെറ്റിസൺ ജേണലിസ്റ്റുകൾ ചൂണ്ടികാട്ടുന്നു. ആകെ നാശമായ സീറ്റുകളുടെ ചിത്രങ്ങൾ ചിലർ പങ്കു വച്ചു. കളി നടക്കുന്ന അഹമദാബാദിൽ 34 ഡിഗ്രിയാണ് ചൂട്. കളിക്കാർക്കും ഇത് അസൗകര്യം സൃഷ്ട്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലെ കളി കാണാൻ കൂടുതൽ കാണികൾ എത്തുമെന്ന് പ്രതീക്ഷയിലാണ് ക്രിക്കറ്റ് ബോർഡ്.
ഉദ്ഘാടന മത്സരം പുരോഗമിക്കുന്നു.
2023 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. കെയ്‌ന് വില്യംസന്റെ അഭാവത്തില്‍ ടോം ലാഥമാണ് ടീമിനെ നയിക്കുന്നത്.ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്‌റ്റോക്ക്‌സ് പരിക്ക് കാരണം കളിക്കുന്നില്ല. വില്യംസണും ടിം സൗത്തിയും ഇല്ലാതെയാണ് കിവീസ് കളിക്കുന്നത്.
Read Also :ബെൻ സ്റ്റോക്സും കെയിൻ വില്ല്യംസണും കളത്തിനു പുറത്ത്; ആദ്യ ബാറ്റിംഗ് ഇംഗ്ലണ്ടിന്