14-കാരിയെ ബലാത്സംഗം ചെയ്തു : ബന്ധുവിന് 80 വർഷം കഠിനതടവ്

ഇടുക്കി : 14-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020ൽ രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.വിവാഹിതനായ പ്രതി വീട്ടിൽ ആളൊഴിഞ്ഞ സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്താകുന്നത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിൽ ലഭിച്ച ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും.

മുൻപും ഇടുക്കി രാജക്കാട് സമാനമായ സംഭവം ഉണ്ടായിട്ടുണ്ട് . ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ് വിധിച്ചിരുന്നു . മരിയാപുരം സ്വദേശി വിമല്‍ പി മോഹനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 81 വര്‍ഷം തടവിനൊപ്പം 31,000 രൂപ പിഴ അടയ്ക്കണമെന്നുമായിരുന്നു ഉത്തരവ് .വിവിധ വകുപ്പുകളിലായിരുന്നു ശിക്ഷ. അതിനാല്‍ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി 50,000 രൂപയും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അഞ്ച് മാസത്തോളം പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ചു വരെയായിരുന്നു പീഡനം. കുടുംബ സുഹൃത്തായിരുന്ന പ്രതി വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു പീഡനം. കുട്ടി പീഡനവിവരം സഹോദരിയോട് തുറന്നു പറഞ്ഞതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. സഹോദരി അമ്മയെ വിവരമറിയിച്ചതോടെ ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ പരാതി എത്തുകയായിരുന്നു.

Read Also : പ്രതിപക്ഷ പ്രതിപക്ഷ പാർട്ടികളെ വെറുതെ വിടാതെ ഇ ഡി; രാജാവിനേക്കാൾ വലിയ രാജ ഭക്തി കാണിക്കുന്ന റെയ്ഡ്

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img