ഐസിയുവില്‍ നിന്നും ചാടിപ്പോയ പ്രതി രാജീവ് ചില്ലറക്കാരനല്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലിരിക്കെ കോട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു.
തട്ടിപ്പ്, വാഹന മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ രാജീവിനായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
കർണാടക പോലീസ് അടക്കം അന്വേഷിക്കുന്ന ഇയാൾ, ഇന്ന് പുലർച്ചെ ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി കയറുപോലെ ആക്കി ജനാല വഴി തൂങ്ങിയിറങ്ങിയാണ് രക്ഷപ്പെട്ടത്.
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മോഷ്ടിച്ച കാറുമായി പിടിയിലായ ഇയാളെ കൊല്ലം കൺട്രോൾ റൂം പോലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പോലീസിന് കൈമാറിയിരുന്നു.
സ്റ്റേഷനിലെത്തിയ ശേഷം നെഞ്ചുവേദനയുണ്ടെന്ന പരാതിയെ തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കിടെയാണ് ഇയാൾ ഐസിയുവിൽ നിന്ന് കടന്നത്.
രാജീവ് മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനിലെ നോ പാർക്കിങ് സോണിൽ നിർത്തിയതോടെയാണ് പോലീസ് സംശയം തോന്നിയത്.
വാഹന നമ്പർ പരിശോധിച്ച പോലീസ് ഉടമയുമായി ഫോണിൽ ബന്ധപ്പെട്ടു. തന്റെ കാർ മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശിയായ ഉടമ സ്ഥിരീകരിക്കുകയും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
തുടർന്ന് നിരീക്ഷണം ശക്തമാക്കിയ പോലീസ് ശനിയാഴ്ച രാത്രി വാഹനം എടുക്കാനെത്തിയ രാജീവിനെ പിടികൂടുകയായിരുന്നു.
കർണാടകയിൽ ഇഡി ഉദ്യോഗസ്ഥനെന്ന് നടിച്ച് പരിശോധന നടത്തിയ സംഘം ലക്ഷങ്ങൾ തട്ടിയ കേസിലും രാജീവ് പ്രതിയാണ്.
കർണാടക സ്പീക്കറുടെ ബന്ധുവും തീപ്പെട്ടി വ്യാപാരിയുമായ എം. സുലൈമാന്റെ വീട്ടിൽ പരിശോധനയുടെ പേരിൽ കയറി പണവും അഞ്ച് മൊബൈൽ ഫോണുകളും കവർന്നതായും കേസ് രേഖകളിൽ പറയുന്നു.
മോഷ്ടിച്ച കാര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നോ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് രാജീവിനെ പോലീസ് പിടികൂടിയത്. കണ്‍ട്രോള്‍ റൂം പോലീസ് വാഹന നമ്പര്‍പ്രകാരം ഉടമയെ ഫോണില്‍ ബന്ധപ്പെട്ടു.
അപ്പാഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
ഇതോടെ നിരീക്ഷണം ശക്തമാക്കിയ പോലീസ് ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ പിടികൂടുകയായിരുന്നു.
കര്‍ണാടകയില്‍ ഇഡി ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങള്‍ കവര്‍ന്ന കേസിലും പ്രതിയാണ് രാജീവ്.
കര്‍ണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടിവ്യവസായി എം. സുലൈമാന്റെ വീട്ടിലെത്തി പണവും അഞ്ച് മൊബൈല്‍ ഫോണും ഇവര്‍ കൊണ്ടുപോവുക ആയിരുന്നു.
English Summary
Rajeev Fernandes, a native of Kotiyam and accused in multiple cases including fraud and vehicle theft, escaped from the ICU of Thiruvananthapuram Medical College by hanging down from a window using bedsheets. He was earlier arrested by Kollam Police for stealing a car and later admitted to the hospital after complaining of chest pain. Rajeev is also wanted in Karnataka for impersonating an ED officer and robbing money and mobile phones from a businessman’s house. Police have launched an extensive search for him.








