web analytics

സ്വർണക്കൊള്ള: ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി

വഴിയൊരുക്കിയത് ദേവസ്വം ഉദ്യോഗസ്ഥർ; ഉണ്ണികൃഷ്ണൻ പോറ്റിക്ക് അമിത സ്വാതന്ത്ര്യം നൽകി;

സ്വർണക്കൊള്ള: ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു.

പ്രത്യേക അന്വേഷണസംഘത്തിന്റെ രണ്ടാമത്തെ ഘട്ട റിപ്പോർട്ട് പരിഗണിക്കുന്നതിനിടെയാണ് ബോർഡിന്റെ ഗുരുതരമായ വീഴ്ചകൾ കോടതി വിശദമായി ചൂണ്ടിക്കാട്ടിയത്.

ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ മുഖ്യ ഉത്തരവാദിത്വം, എന്നാൽ ശബരിമലയിൽ അത് നടപ്പാക്കാനാകാതെ പോയി എന്നത് വലിയ പാളിച്ചയാണെന്ന് കോടതി നിരീക്ഷിച്ചു.

സ്വർണക്കൊള്ള നടക്കാൻ വഴിയൊരുക്കിയത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും, അവർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അമിത സ്വാതന്ത്ര്യം നൽകിയതും അദ്ദേഹത്തിന്റെ അനധികൃത ഇടപാടുകൾക്ക് സഹായം ചെയ്തതുമാണ് എന്നും കോടതി പറഞ്ഞു.

കേസിൽ പങ്കെടുത്ത എല്ലാ വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചു.

ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളാൽ പൊതിഞ്ഞ വാതിലുകൾ മാറ്റി പുതിയവ സ്ഥാപിച്ച വിഷയത്തിലും ഹൈക്കോടതി അന്വേഷണം ആവശ്യമായി കാണിച്ചു. ഈ പ്രവൃത്തിയിലും തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന സംശയം കോടതി രേഖപ്പെടുത്തി.

കേസിൽ ശാസ്ത്രീയ അന്വേഷണത്തിനും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ സാമ്പിളുകൾ ശേഖരിച്ച് എത്രമാത്രം സ്വർണം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി കണ്ടെത്തണമെന്നും കോടതി വ്യക്തമാക്കി.

ഈ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പങ്ക് കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ വേഗത്തിലാക്കണമെന്ന നിർദേശവും ഹൈക്കോടതി നൽകി.

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

പ്രത്യേക സംഘത്തിന്റെ രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ട് പരിഗണിക്കുന്നതിനിടെയാണ് ബോർഡിന്റെ വീഴ്ചകൾ കോടതി എണ്ണിപ്പറഞ്ഞത്.

ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. എന്നാൽ ശബരിമലയിൽ അതുണ്ടായില്ല എന്നത് വലിയ വീഴ്ചയാണ്.

കൊള്ള നടത്താനുള്ള സഹായങ്ങൾ ഒരുക്കിയത് ദോവസ്വം ഉദ്യോഗസ്ഥരാണ്. ഇത് ഗുരുതരമായ കാര്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സ്വർണക്കൊള്ള നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളിൽ ദേവസ്വം ബോർഡ് ഉദ!!്യോഗസ്ഥർ ഒത്താശ ചെയ്‌തെന്നും കോടതി വിമർശിച്ചു.

ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം എന്ന നിർദേശവും അന്വേഷണസംഘത്തിന് കോടതി നൽകുകയും ചെയ്തു.

ശബരിമല ശ്രീകോവിലിന്റെ തങ്കത്തിൽ പൊതിഞ്ഞ വാതിലുകൾ മാറ്റി പുതിയവ സ്ഥാപിച്ചതിലും അന്വേഷണം വേണം. ഇതിലും തട്ടിപ്പ് നടന്നുവെന്ന് സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കേസിൽ ശാസ്ത്രീയ അന്വേഷണത്തിനും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തണമെന്നും ഹൈക്കോടതി നിർദേശം നൽകി

English Summary:

The Kerala High Court strongly criticized the Travancore Devaswom Board (TDB) over the Sabarimala gold theft case, pointing out serious lapses in protecting temple property. The court observed that Devaswom officials facilitated the theft by granting excessive freedom to Unnikrishnan Potti, the main accused. The court directed investigators to extend the probe to all involved, including officials. It also ordered an inquiry into the replacement of the gold-plated temple doors, suspecting possible fraud. The High Court permitted scientific tests on gold samples to determine the exact quantity of gold lost.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

Related Articles

Popular Categories

spot_imgspot_img