സർജൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഡോക്ടർ മഹേന്ദ്ര റെഡ്ഡിയ്ക്കെതിരെ അന്വേഷണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ വീണ്ടും പുറത്തുവരുന്നു.
കൊലപാതകത്തിന് പിന്നാലെ കാമുകിക്ക് തന്നെ സന്ദേശമയച്ചതായാണ് പൊലീസ് കണ്ടെത്തിയത്. “നിനക്കു വേണ്ടിയാണെൻ്റെ ഭാര്യയെ ഞാൻ കൊന്നത്” എന്ന സന്ദേശമാണ് കണ്ടെത്തിയിരിക്കുന്നത്.
ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിലൂടെ അയച്ച സന്ദേശം ഫൊറൻസിക് വിദഗ്ധർ കണ്ടെത്തിയതോടെ അന്വേഷണത്തിൽ നിർണായകമായ മുന്നേറ്റമാണ് ഉണ്ടായത്.
വെടിയൊച്ചകളില്ലാതെ, ഒരു തുള്ളി ചോര ചിന്താതെ, ഇന്ത്യ പാകിസ്ഥാനെ മുട്ടുകുത്തിക്കുന്നു
ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ജനറൽ സർജനായ ഡോ. മഹേന്ദ്ര റെഡ്ഡിക്ക് (31) പഠനകാലത്ത് മുംബൈ സ്വദേശിനിയായ യുവതിയോടായിരുന്നു പ്രണയബന്ധം.
സർജൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്
എന്നാൽ വീട്ടുകാരുടെ ആഗ്രഹപ്രകാരം ത്വക്ക് രോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ (28) വിവാഹം ചെയ്തതോടെ, ശല്യപ്പെടുത്താതിരിക്കാൻ യുവതിക്ക് ഇയാൾ വലിയ തുക വാഗ്ദാനം ചെയ്തുവെന്നാരോപണങ്ങൾ നേരത്തെ കുടുംബം ഉന്നയിച്ചിരുന്നു.
സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്വന്തം ഭാര്യ ഡോ. കൃതികയെ ചികിത്സയെന്ന മറവിൽ അനസ്തേഷ്യ മരുന്ന് അമിത അളവിൽ നൽകി കൊലപ്പെടുത്തുകയായിരുന്നു മഹേന്ദ്ര.
ആദ്യഘട്ടത്തിൽ ഇത് സ്വാഭാവിക മരണമെന്നാണ് കരുതപ്പെട്ടത്. പക്ഷേ കൃതികയുടെ മരണത്തിൽ സംശയം തോന്നിയ സഹോദരി ഡോ. നിഖിത എം. റെഡ്ഡി പൊലീസ് ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ആറുമാസത്തിന് ശേഷം ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.
ഫോറൻസിക് റിപ്പോർട്ടിൽ, കൃതികയുടെ ശരീരത്തിൽ ഒപ്പറേഷൻ തിയേറ്ററുകളിൽ മാത്രം ഉപയോഗിക്കുന്ന അനസ്തേഷ്യ മരുന്നിന്റെ അളവ് അപകടകരമായി കണ്ടെത്തി. ഇതോടെ സംഭവം കൊലപാതകമാണ് എന്ന് പോലീസ് ഉറപ്പിച്ചു.
മഹേന്ദ്രയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുമ്പോൾ അതിൽ നിന്നാണ് നിർണായകമായ ഡിജിറ്റൽ തെളിവ് കണ്ടെത്തിയത്.
കൊലപാതകത്തിന് ഉടൻപിന്നാലെ കാമുകിക്ക് അയച്ച സന്ദേശം സംഭവത്തിന്റെ യഥാർത്ഥ ഉദ്ദേശം വെളിവാക്കുന്നതായിരുന്നു.
മഹേന്ദ്രയുടെ കാമുകിയെയും പൊലീസ് ചോദ്യം ചെയ്തു. അവരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ അവളുടെ തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.
കൃതികയുടെ കുടുംബം, ഈ കൊലപാതകത്തിന് ഏറ്റവും കർശനമായ ശിക്ഷ ലഭിക്കാൻ നിയമ പോരാട്ടം മുന്നോട്ടു കൊണ്ടുപോകുമെന്ന് വ്യക്തമാക്കി. മഹേന്ദ്ര റെഡ്ഡി ഇപ്പോള്‍ കസ്റ്റഡിയിൽ ആണ്.









