ലാസ്റ്റ് ഗ്രേഡ്: പിഎസ്‌സിയുടെ പുതിയ വിജ്ഞാപനം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ കമ്പനികളിലും കോർപ്പറേഷനുകളിലുമായി ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് കേരള പിഎസ്‌സി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്കും അപേക്ഷിക്കാനാവും.
അപേക്ഷകർക്ക് സൈക്കിൾ ഓടിക്കാൻ അറിയണം എന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ വനിതാ അപേക്ഷകർക്കു സൈക്കിൾ ഓട്ടം നിർബന്ധമായില്ല.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 3 ആണ്.
പ്രൊബേഷൻ കാലയളവ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിയമങ്ങൾ അനുസരിച്ചായിരിക്കും. ശമ്പളസ്‌കെയിൽ കമ്പനികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നിവ നിശ്ചയിച്ചിട്ടുള്ളതുപോലെ ലഭിക്കും.
പ്രായപരിധി പരമാവധി 36 വയസാണ്. സംവരണവിഭാഗത്തിലുള്ളവർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം:
keralapsc.gov.in എന്ന പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വൺ ടൈം രജിസ്‌ട്രേഷൻ നടത്തിയവർ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
പുതുതായി അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യുകയും അതിന്റെ അടിയിൽ പേര്, തീയതി എന്നിവ വ്യക്തമായി കാണിക്കണമെന്നും ശ്രദ്ധിക്കണം.
തുടർന്ന് പ്രൊഫൈലിലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ നിന്ന് “ലാസ്റ്റ് ഗ്രേഡ് സർവീസ്” വിജ്ഞാപനം തിരഞ്ഞെടുക്കി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണ്ണമായി വായിക്കുക.keralapsc.gov.in എന്ന പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വൺ ടൈം രജിസ്‌ട്രേഷൻ നടത്തിയവർ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
ആദ്യമായി പിഎസ്സിക്ക് അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. പുതുതായി പ്രൊഫൈൽ സൃഷ്ടിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം.
പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയുടെ അടിയിൽ വ്യക്തമായി ഉണ്ടായിരിക്കണം. തുടർന്ന് പ്രൊഫൈലിലെ നോട്ടിഫിക്കേഷൻ ഓപ്ഷനിൽ നിന്ന് ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ വിജ്ഞാപനം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം മുഴുവനായി വായിക്കണം. യോഗ്യതയുണ്ടെങ്കിൽ മാത്രം അയയ്ക്കുക.
പ്രൊബേഷൻ കാലയളവ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിയമങ്ങൾ അനുസരിച്ചായിരിക്കും. ശമ്പളസ്‌കെയിൽ കമ്പനികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നിവ നിശ്ചയിച്ചിട്ടുള്ളതുപോലെ ലഭിക്കും.
English Summary:
Kerala PSC has announced recruitment for Last Grade Servant posts in various government-owned companies, corporations, and boards. The minimum qualification is 7th standard, though graduates can also apply. Applicants must know cycling, but it’s not mandatory for women. The upper age limit is 36 years with age relaxation as per government rules. Applications can be submitted through the official website keralapsc.gov.in until December 3. Candidates must have a valid one-time registration and upload a recent photograph with name and date clearly visible.
kerala-psc-last-grade-vacancy-2025
Kerala PSC, Last Grade, Government Jobs, Kerala Recruitment, PSC Notification, Employment News









