web analytics

കേരളത്തിൽ 2 സ്റ്റോപ്പുകൾ‌

ബെംഗളൂരൂ - എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിൽ 2 സ്റ്റോപ്പുകൾ‌

തിരുവനന്തപുരം∙ എറണാകുളം–ബെംഗളൂരു വന്ദേഭാരത് അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടായിരിക്കും. 

രാവിലെ 5.10ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. 

തിരികെ 2.20ന് ആരംഭിച്ച് രാത്രി 11.00ന് ബെംഗളൂരുവിൽ എത്തും. സ്റ്റോപ്പുകൾ: തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം.

ബെംഗളൂരു–എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. 

നവംബർ മധ്യത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 

കഴിഞ്ഞ വർഷം ആരംഭിച്ച എറണാകുളം–ബെംഗളൂരു വന്ദേഭാരത് തിരക്ക് കാരണം വലിയ സ്വീകാര്യത നേടിയിരുന്നെങ്കിലും സർവീസ് പിന്നീട് നിർത്തിയിരുന്നു.

പിന്നീട്, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ തന്നെയാണ് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. 

സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടന്ന സിറ്റിസൺ ഫോറം പരിപാടിയിൽ സംസാരിക്കവെയാണ് എറണാകുളം–ബെംഗളൂരു വന്ദേഭാരത് ഉടൻ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. 

ഡെക്കാൻ ഹെറാൾഡാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

‘എന്റെ രണ്ട് അഭ്യർത്ഥനകൾ റെയിൽവേ അംഗീകരിച്ചു. വ്യവസായ ആവശ്യങ്ങൾക്കായി എറണാകുളം–ബെംഗളൂരു വന്ദേഭാരതിന് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം സ്റ്റോപ്പുകൾ അനുവദിക്കും. 

കൂടാതെ, അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനായി റാഞ്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പ്രതിദിന ട്രെയിൻ സർവീസും ആരംഭിക്കും,’ ഉപരാഷ്ട്രപതി വ്യക്തമാക്കി.

പകൽസമയത്ത് യാത്ര ചെയ്യുന്നവർക്കായി ഈ വന്ദേഭാരത് സർവീസ് ഏറെ ഗുണകരമാകും. 

കേരളം–തമിഴ്നാട്–കർണാടക നഗരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സജീവമാക്കുന്നതായിരിക്കും ഈ പുതിയ സർവീസ്.

English Summary:

A new Vande Bharat Express between Ernakulam and Bengaluru will begin operations next week, with Prime Minister Narendra Modi expected to inaugurate it online. The train will run daily except Wednesdays, departing Bengaluru at 5:10 a.m. and reaching Ernakulam by 1:50 p.m. The return service will leave at 2:20 p.m. and reach Bengaluru at 11:00 p.m. Stops include Thrissur, Palakkad, Coimbatore, Erode, Tiruppur, Salem, and Krishnarajapuram.

Vice President C.P. Radhakrishnan confirmed the relaunch during an event in Coimbatore, adding that the Railways had approved his request to include industrial hubs in Tamil Nadu as stops. He also announced a new daily train from Ranchi to Coimbatore for migrant workers.

The service, once launched, will boost travel convenience between Kerala, Tamil Nadu, and Karnataka, benefiting both business and regular commuters.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു വാഷിങ്ടൺ ∙ കുടിയേറ്റത്തിനല്ലാത്ത വീസയുമായി (Non-Immigrant...

പുകയില രഹിത തലമുറയെ ലക്ഷ്യമിട്ട് മാലിദ്വീപ്

പുകയില രഹിത തലമുറയെ ലക്ഷ്യമിട്ട് മാലിദ്വീപ് മാലിദ്വീപ്: 2007 ജനുവരി 1ന് ശേഷം...

മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ തിരുവനന്തപുരം: ശബരിമല...

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനുകൾ തകരാറിലായി; യാത്ര റദ്ദാക്കി; ബഹളം വച്ച് യാത്രക്കാർ

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെഎൻജിനുകൾ തകരാറിലായി തിരുവനന്തപുരത്ത് എൻജിനുകൾ തകരാറായതിനെ...

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി തിരുവനന്തപുരം:കേരളത്തിന്റെ...

Related Articles

Popular Categories

spot_imgspot_img