അമ്മയെ കൊന്ന് കെട്ടിത്തൂക്കി:പ്രായപൂർത്തിയാകാത്ത മകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
ബംഗളൂരു:കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി.
സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 35കാരി നേത്രാവതി കൊല്ലപ്പെട്ടത്. സംഭവം നടന്നത് ഒക്ടോബർ 25-ന്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കൂടാതെ അറസ്റ്റിലായ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്നത് എങ്ങനെ?
നേത്രാവതി, തന്റെ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയും ബെഡ്റൂമിൽ ഒരുമിച്ചിരിക്കുന്നതായി പിടികൂടി. അതിനെ തുടർന്ന് അവർക്കു ശക്തമായി താക്കീത് നൽകുകയും ബന്ധം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ കാമുകനും, പെൺകുട്ടിയുടെ സുഹൃത്തുക്കളും ചേർന്നാണ് അമ്മയെ ഒഴിവാക്കാനുള്ള ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവദിവസം തന്നെ, പെൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് നേത്രാവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും, തുടർന്ന് ആത്മഹത്യയായി നടപ്പാക്കുന്ന രീതിയിൽ കെട്ടിത്തൂക്കുകയും ചെയ്തു. പിന്നീട് എല്ലാവരും സ്ഥലത്ത് നിന്ന് ഒളിവിലാവുകയായിരുന്നു.
സംശയത്തിന് തുടക്കം
പോലീസ് ആദ്യം ഇത് ആത്മഹത്യ എന്നാണ് കരുതിയത്. എന്നാൽ നേത്രാവതിയുടെ സഹോദരി അനിത, നിർണായകമായ സംശയങ്ങൾ ഉന്നയിച്ച് പരാതി നൽകി.
പെൺകുട്ടി കാണാതായതും, സംസ്കാര ചടങ്ങിൽ അസാന്നിധ്യവുമാണ് അനിതയുടെ സംശയം കൂടുതൽ ശക്തമാക്കിയത്.
തുടർന്നുള്ള അന്വേഷണത്തിൽ, അമ്മയുടെ മരണത്തിൽ മകൾക്ക് നേരിട്ടും നിർണായകവുമായ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.
കാസർകോടിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് ആ ഹെൽമെറ്റ്…!
അമ്മയെ കൊന്ന് കെട്ടിത്തൂക്കി:പ്രായപൂർത്തിയാകാത്ത മകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
ജുവനൈൽ ഹോമിലേക്ക്; പൊലീസ് വിശദീകരണം
കേസിലെ എല്ലാ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടിയടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
പോലീസ് അറിയിച്ചു: പ്രണയബന്ധം തടഞ്ഞത് കാരണം നടത്തിയ ആസൂത്രിത കൊലപാതകമാണ് ഇത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതോടൊപ്പം വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.”









