രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തൃശൂർ: കേരളം പുതിയൊരു ചരിത്രം എഴുതാൻ ഒരുങ്ങുന്നു. രാജ്യത്തെ ആദ്യ ഡിസൈൻ മൃഗശാലയും, ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കുമായ പുത്തൂർ സുവോളജിക്കൽ പാർക്ക്, നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ലോകോത്തര നിലവാരത്തിൽ പണികഴിപ്പിച്ച മൃഗശാല
കെ.ഐ.എഫ്.ബി (KIFB) അനുവദിച്ച 331 കോടി രൂപയും, പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും, ചേർത്ത് ആകെ 337 കോടി രൂപ ചെലവിലാണ് പുത്തൂർ മൃഗശാലയുടെ നിർമ്മാണം പൂർത്തിയായത്.
കൂടാതെ 17 കോടി രൂപയുടെ അധിക ഫണ്ടും കിഫ്ബി ഇതിനകം അനുവദിച്ചിട്ടുണ്ട്.
336 ഏക്കർ വിസ്തൃതിയിലുള്ള ഈ പാർക്ക് ലോകത്തിലെ മികച്ച മൃഗശാലകളിൽ ഒന്നായി മാറുമെന്ന് അധികൃതർ അറിയിച്ചു.
പരിസ്ഥിതി സൗഹൃദവും നവീനതയോടും കൂടിയ ഡിസൈൻ
പാർക്കിലെ എല്ലാ ഭാഗങ്ങളും മൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലം അനുകരിക്കുന്നവിധത്തിലാണ് രൂപകല്പന ചെയ്തത്.
സന്ദർശകർക്കായി ഗ്ലാസ് വ്യൂയിംഗ് ഡെക്കുകൾ, ബട്ടർഫ്ലൈ ഗാർഡൻ, നാച്ചുറൽ ട്രെയിലുകൾ, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർക്ക് ചുറ്റിക്കാണാൻ കെഎസ്ആർടിസിയുടെ മിനി ബസുകളും, നഗരത്തിൽ നിന്ന് നേരിട്ട് പാർക്കിലേക്ക് എത്തുന്ന ഡബിൾ ഡക്കർ ബസുകളും ലഭ്യമാകും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പെറ്റിംഗ് സൂ, ഹോളോഗ്രാം സൂ എന്നിവ വികസിപ്പിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആധുനിക ഹോളോഗ്രാം സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദർശകർക്ക് വിർച്വൽ വൈൽഡ് ലൈഫ് അനുഭവം ലഭിക്കും.
മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി
കേരളത്തിന്റെ ടൂറിസം രംഗത്ത് പുതിയ അധ്യായം
പുത്തൂർ സൂ തുറന്നാൽ കേരളത്തിന്റെ വിനോദസഞ്ചാര-പരിസ്ഥിതി മേഖലയിൽ പുതിയ ഉണർവാണ് പ്രതീക്ഷിക്കുന്നത്.
ലോകോത്തര നിലവാരമുള്ള മൃഗസംരക്ഷണ സൗകര്യങ്ങളോടും, ജനകീയ സൗകര്യങ്ങളോടും കൂടിയ ഈ സൂ കേരളത്തിന്റെ അഭിമാനപദ്ധതികളിൽ ഒന്നായി മാറും.
മൃഗശാലയ്ക്കു പകരം പക്ഷി മൃഗാദികളുടെ തനത് ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഷോലവനവും സൈലന്റ് വാലിയും മധ്യപ്രദേശിലെ കന്‍ഹയും ആഫ്രിക്കയിലെ സുളു ജൈവവൈവിധ്യ മാതൃകകളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കാണാം.
ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടെ നട്ടു പിടിപ്പിച്ചത്.ഇരവികുളം മാതൃകയില്‍ ഷോലവനങ്ങളും ഒരുക്കി.
വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, വള്ളികള്‍, ചെറുസസ്യങ്ങള്‍, ജല സസ്യങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വൃക്ഷതൈകളും മുളകളും നട്ടുപിടിപ്പിച്ചു. കണ്ടല്‍ക്കാടും ഒരുക്കിയിട്ടുണ്ട്.









