മണിപ്പൂർ സംഘർഷത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ; എൻഐഎ

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ വിദേശകരങ്ങളാണെന്ന് എൻഐഎ. മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘർഷത്തിന് പിന്നിലെന്നാണ് എൻഐഎ കണ്ടെത്തൽ. വംശീയ വിള്ളൽ ഉണ്ടാക്കാനായി മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ചുള്ള ഭീകരവാദി ഗ്രൂപ്പുകൾ ഇന്ത്യയിലെ ഭീകര സംഘടന കളുമായി ഗൂഢാലോചന നടത്തി. ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ വിദേശ ഭീകര സംഘടനകൾ ഫണ്ട് നൽകി. ഈ ആയുധങ്ങൾ വംശീയ സംഘർഷത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കി.മ്യാൻമറിലെയും ബംഗ്ലാദേശിലെയും ഭീകരസംഘനകൾ മണിപ്പൂരിലെ സാഹചര്യം മുതലെടുക്കുന്നു. അന്താരാഷ്ട്ര ഭീകരവാദ ഗൂഢാലോചനയിൽ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. സെമിൻലുൻ ഗാംഗ്ടെ എന്നയാളാണ് അറസ്റ്റിലായത്. ചുരചന്ദ്പൂരിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.

മണിപ്പൂർ പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഡൽഹിയിൽ എത്തിച്ചു. മണിപ്പൂരിലെ നിരോധിത സംഘടനയായ പിഎൽഎയുടെ ഓപ്പറേറ്റർ ആണ് സെമിൻലുൻ ഗാംഗ്ടെ.

Read Also :‘ശുചിത്വ ഭാരതം’ അതാണ് ലക്ഷ്യം; കൈകോർക്കാം, ഒന്നായി മുന്നേറാം

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ഇന്ത്യൻ വിപണിയിൽ കണ്ണുനട്ട് യു.കെ. സർവകലാശാലകൾ; വരുന്നത് വിദ്യാഭ്യാസ രംഗത്തെ വിപ്ലവം….!

40 മില്യൺ വിദ്യാർഥികളുള്ള ഇന്ത്യൻ വിപണിയിൽ കണ്ണുവെച്ച് യു.കെ.യിലെ പ്രധാന സർവകലാശാലകൾ....

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

യുകെയിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുതിയ റെക്കോർഡിൽ : ഒറ്റ വർഷത്തിൽ മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്..!

ബ്രിട്ടനിൽ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി...

ട്രെയിനിൽ യുവതിക്ക് സുഖപ്രസവം

ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനലിലെ ട്രെയിനിലാണ് യുവതിക്ക് സുഖപ്രസവം....

Related Articles

Popular Categories

spot_imgspot_img