ലക്ഷ്യം കാണുംവരെ എതിരാളികളുടെ ‘കണ്ണിൽപ്പെടില്ല’; ബ്രഹ്‌മോസിനേക്കാള്‍ ശക്തന്‍; ഇനി ഇന്ത്യയോട് കളിക്കാന്‍ പാക്കിസ്ഥാനും ചൈനയും ഭയക്കും
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിക്കുന്ന ധ്വനി മിസൈലിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്ന് സൂചന.
5,500 കിലോമീറ്ററിന് മുകളില്‍ പ്രഹരപരിധിയിലുള്ള ധ്വനി ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ (HGV)ആണ്. ചൈനയുടെ ഭാഗത്തുനിന്നുള്ള വര്‍ധിച്ചുവരുന്ന ഹൈപ്പര്‍സോണിക് ഭീഷണികള്‍ക്കെതിരായ തന്ത്രപ്രധാനമായ ആയുധമാണ് ധ്വനി.
ചൈനയിൽ നിന്ന് ഹൈപ്പർസോണിക് സാങ്കേതിക വിദ്യ സ്വന്തമാക്കാനായി പാകിസ്താനും ശ്രമിക്കുന്നതിനിടെയാണ് ധ്വനിയുടെ കടന്നുവരവ്.
ശബ്ദത്തേക്കാള്‍ ആറുമടങ്ങിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ധ്വനി വരുന്നതോടെ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യയുള്ള യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
അഗ്നി-5 ബൂസ്റ്ററിന്റെ ശക്തിയിൽ 50 കിലോമീറ്റർ ഉയരത്തിൽ നിന്ന് വേർപ്പെടൽ
അഗ്നി 5 മിസൈലിന്റെ ബൂസ്റ്റര്‍ റോക്കറ്റിലാകും ധ്വനിയെ ഘടിപ്പിക്കുക. ധ്വനിയുടെ വേഗം ശബ്ദത്തേക്കാള്‍ 21 മടങ്ങ് വരെ വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്ഖര ഇന്ധനം ഉപയോഗിച്ച് കുതിക്കുന്ന ബൂസ്റ്റര്‍ റോക്കറ്റില്‍ നിന്ന് 40 മുതല്‍ 5 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച ധ്വനി വേര്‍പെടും.
തുടര്‍ന്ന് അന്തരീക്ഷത്തിന്റെ മെസോസ്ഫിയര്‍ എന്ന ഭാഗത്തുകൂടിയാകും ധ്വനി സഞ്ചരിക്കുക. ഇതിലൂടെ എയറോഡൈനാമിക് ലിഫ്റ്റ് എന്ന സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഗതിവേഗം വര്‍ധിപ്പിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കും. മാത്രമല്ല വേവ് റൈഡര്‍ എന്ന തത്വവും ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്.
അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ (സൂപ്പര്‍സോണിക് അല്ലെങ്കില്‍ ഹൈപ്പര്‍സോണിക് വേഗതയില്‍), മിസൈലിന്റെ മുന്‍വശത്ത് ശക്തമായ ഷോക്ക് വേവ് (അതിമര്‍ദ്ദമുള്ള വായുവിന്റെ ഒരു തിര) സൃഷ്ടിക്കപ്പെടുന്നു.
ഈ ഷോക്ക് വേവിനെ മിസൈലിന്റെ രൂപകല്‍പ്പനയിലെ സവിശേഷതകൊണ്ട് അതിന്റെ കീഴ്ഭാഗത്തെ അരികുകളോട് ചേര്‍ത്ത് നിര്‍ത്തും.
ഈ ഉയര്‍ന്ന മര്‍ദ്ദമുള്ള വായുവിന്റെ സാന്നിധ്യം മിസൈലിനെ താഴേക്ക് പോകുന്നതിന്റെ വേഗം കുറയ്ക്കുകയും മുന്നോട്ട് അതിവേഗം സഞ്ചരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ഗ്ലൈഡ് ചെയ്യുമ്പോഴും അതിന് സ്വയം സഞ്ചാരപാതയില്‍ നിന്ന് വ്യതിചലിക്കാനും മറ്റൊരു സ്ഥലത്തെ ലക്ഷ്യം വയ്ക്കാനും സാധിക്കും. അതിനാല്‍ എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങളെ അത് ആശയക്കുഴപ്പത്തിലാക്കുകയും പ്രതിരോധം അസാധ്യമാക്കുകയും ചെയ്യും.
ലക്ഷ്യങ്ങൾ മാറ്റി ആക്രമിക്കാൻ കഴിവ്; പ്രതിരോധ സംവിധാനം തകർക്കാൻ രൂപകൽപ്പന
ധ്വനിയില്‍ പത്തിലധികം പോര്‍മുനകള്‍ വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ആയുധങ്ങളാണെങ്കില്‍ ഒരു ടണ്‍ ഭാരവും ആണവ പോര്‍മുനകളാണെങ്കില്‍ 500 കിലോഗ്രാമും വഹിക്കാനാകുന്ന ആയുധമാണ് ധ്വനി.
ശബ്ദത്തേക്കളാള്‍ 21 മടങ്ങ് വരെ വേഗം കൈവരിക്കുന്നതിലൂടെ കേവലം 15 മിനിറ്റിനുള്ളില്‍ ചൈനയില്‍ ആക്രമണം നടത്താന്‍ ധ്വനിക്ക് സാധിക്കും.
ടിബറ്റന്‍ പീഠഭൂമി മുതല്‍ ദക്ഷിണ ചൈനാ കടല്‍ വരെ വിക്ഷേപിച്ച് 15 മിനിറ്റിനുള്ളില്‍ ആക്രമണം നടക്കും. ഡല്‍ഹിയില്‍ നിന്ന് കേവലം 1000 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെറും മൂന്നുമിനിറ്റിനുള്ളില്‍ ധ്വനി പാഞ്ഞെത്തും.
പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പെ ആക്രമണം നടക്കും.
പാകിസ്താനിലെ ചൈനീസ് നിയന്ത്രണത്തിലുള്ള ഗ്വാദര്‍ തുറമുഖത്തോ കഹ്തയിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലോ മിനിറ്റുകള്‍കൊണ്ട് ആക്രമണം നടത്താനാകും.
ഡിആര്‍ഡിഒ വികസിപ്പിച്ച ധ്വനിക്ക് ചൈനയുടെ ഡിഎഫ്-17 ( DF-17) ഗ്ലൈഡറിനേക്കാള്‍ വേഗതയുണ്ട്.
രണ്ടു ന്യൂനമർദ്ദങ്ങളും തീവ്ര ന്യൂനമർദ്ദമാകും; കേരളത്തിൽ വരുംദിവസങ്ങളിലും മഴ ശക്തമാകും
താഴ്ന്ന സഞ്ചാര പാതയിലുടെ സഞ്ചരിക്കുന്നതിനാല്‍ ചൈനയുടെ ഭാഗത്തുള്ള ലഡാക്കിലെ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ചൈനയുടെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളായ ജെ-20 വിന്യസിച്ചിരിക്കുന്ന കേന്ദ്രങ്ങളെ തകര്‍ക്കാനാകും.
മാത്രമല്ല, തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ സംരക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ചൈനയുടെ എച്ച്.ക്യു-19, പാകിസ്താന്‍ ചൈനയില്‍നിന്ന് വാങ്ങിയ എച്ച്.ക്യു-9 എന്നീ പ്രതിരോധ സംവിധാനങ്ങളെ നശിപ്പിക്കാന്‍ ധ്വനിക്ക് നിഷ്പ്രയാസം സാധിക്കും. ഇതവരുടെ തന്ത്രപ്രധാനമായ ആസ്തികളുടെ സുരക്ഷ അപകടത്തിലാക്കും.
2035ഓടെ 200 യൂണിറ്റുകൾ; ചെലവ് 500 കോടിയിൽ നിന്ന് 200 കോടിയിലേയ്ക്ക്
നിലവിലെ കണക്കുകള്‍ അനുസരിച്ച് ഒരു യൂണിറ്റിന് 500 കോടി രൂപയോളമാകും നിര്‍മാണചെലവ്. എന്നാല്‍ ബ്രഹ്‌മോസ് എയ്റോസ്പേസ് വഴിയുള്ള വന്‍തോതിലുള്ള ഉല്‍പ്പാദനം വഴി ഇത് 200 കോടിയോളമായി കുറയ്ക്കാനാകും.
ആദ്യഘട്ട പരീക്ഷണം കഴിഞ്ഞാല്‍ വ്യക്തമായ ഒരു പ്രോട്ടോടൈപ്പ് 2028-ല്‍ യാഥാര്‍ഥ്യമാകും. 2035 ആകുമ്പോഴേക്കും 200 ധ്വനി മിസൈലുകള്‍ നിര്‍മിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്









