web analytics

തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തി ഉടമ; സ്പോട്ടിൽ പിരിച്ചുവിട്ടത് മൂന്ന് ജീവനക്കാരെ..! കാരണം….

തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തി ഉടമ

ബെംഗളൂരു: നഗരത്തിലെ പ്രശസ്ത സംരംഭകൻ തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ നടത്തിയ സർപ്രൈസ് ഇൻസ്പെക്ഷൻ വലിയ ചര്‍ച്ചയായി.

ദി പിസ്സ ബേക്കറി, പാരീസ് പാനിനി, സ്മാഷ് ഗയ്‌സ് എന്നീ റെസ്റ്റോറന്റുകളുടെ സഹസ്ഥാപകനായ അഭിജിത് ഗുപ്ത നടത്തിയ ഈ അപ്രതീക്ഷിത പരിശോധനയ്ക്ക് പിന്നാലെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു.

തലച്ചോർ കാൻസറിനുള്ള മരുന്നിന്റെ ബോക്സിൽ എത്തിയത് ശ്വാസകോശ കാൻസറിന്റെ മരുന്ന്….ആർ.സി.സിയിൽ ഗുരുതര പിഴവ്; കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി

മദ്യവും മയക്കുമരുന്നും ജോലി സ്ഥലത്ത് ഒരിക്കലും സഹിക്കില്ല എന്നായിരുന്നു ഗുപ്തയുടെ വ്യക്തമായ നിലപാട്.

സംഭവം സംബന്ധിച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഗുപ്ത, ഇത്തരം പരിശോധനകൾ ബിസിനസിന്റെ നിലവാരം ഉറപ്പാക്കാൻ സഹായിക്കുന്നു എന്നും പറഞ്ഞു.

(തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തി ഉടമ)

വീഡിയോയിൽ, ഗുപ്ത ബെംഗളൂരുവിലെ രണ്ട് ഡെലിവറി കിച്ചണുകൾ സന്ദർശിക്കുന്നതും അവിടെ ജീവനക്കാരുടെ പ്രവർത്തനം പരിശോധിക്കുന്നതും കാണാം.

ആദ്യം സന്ദർശിച്ചത് യെലഹങ്കയിലെ കിച്ചനാണ്, അവിടെ എല്ലാം നന്നായിരുന്നുവെന്നും ടീമിന്റെ പ്രകടനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിന്നീട് സഹകർനഗറിലെ ഔട്ട്‌ലെറ്റ് സന്ദർശിച്ച ഗുപ്ത, ഒരു കസ്റ്റമറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിസ്സ ഓർഡർ ചെയ്ത് കഴിച്ചു പരിശോധിച്ചു.

പരിശോധനയ്ക്കു ശേഷം ഗുപ്ത കസ്റ്റമറുടെ പരാതി ശരിയാണെന്ന് അംഗീകരിച്ചു. അവിടെ മാനേജരോട് എത്ര പേരെ പിരിച്ചുവിട്ടുവെന്ന് ചോദിച്ചപ്പോൾ മൂന്ന് പേരെ എന്നാണ് മറുപടി.

മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതാണ് മൂന്നു പേരെ പുറത്താക്കാനുള്ള കാരണം. ജോലി സ്ഥലത്ത് ഇത്തരം പ്രവൃത്തികൾ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നും ടീമിലെ മറ്റുള്ളവർക്ക് പാഠമായിരിക്കാനാണ് ഈ നടപടി എന്നും ഗുപ്ത വ്യക്തമാക്കി.

ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടി. നിരവധി പേർ അദ്ദേഹത്തിന്റെ നടപടിയെ പുകഴ്ത്തിയും പിന്തുണച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

“ഇത്തരം പരിശോധനകൾ അനിവാര്യമാണ്, അത് പ്രൊഫഷണൽ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുന്നു,” എന്നായിരുന്നു പൊതുവായ അഭിപ്രായം.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു വാൽപ്പാറ: പുലർച്ചെ...

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ്

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ...

കാസർഗോഡ് യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; തലവേദനയ്ക്ക് ചികിത്സ തേടിയതായി കുടുംബം

കാസർഗോഡ് യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ കാസർകോട് ∙ അതീവ ദാരുണമായ ഒരു...

സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ സ്വന്തം ബിരുദദാനച്ചടങ്ങിൽ അതിഥിയായി യുവതി; കയ്യിൽ കുഞ്ഞുമായി വൈറൽ വീഡിയോ

സ്വപ്നമായ ബിരുദദാനച്ചടങ്ങിന് പണം ഇല്ല; സാമ്പത്തിക പ്രതിസന്ധി മറികടന്ന അഭിമാനം ബിരുദദാനച്ചടങ്ങ് ഏതൊരു...

രാജ്യത്ത് തന്നെ ആദ്യം; മലപ്പുറത്തെ എൽപി സ്‌കൂൾ ഉദ്ഘാടനത്തിനൊരുങ്ങി

രാജ്യത്ത് തന്നെ ആദ്യം; മലപ്പുറത്തെ എൽപി സ്‌കൂൾ ഉദ്ഘാടനത്തിനൊരുങ്ങി മലപ്പുറം: രാജ്യത്തെ ആദ്യത്തെ...

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച” അടുത്തുതന്നെ…! മുന്നറിയിപ്പ് നൽകി പ്രശസ്ത സാമ്പത്തിക എഴുത്തുകാരൻ

ഏറ്റവും വലിയ സാമ്പത്തിക തകർച്ച മുന്നറിയിപ്പ് നൽകി സാമ്പത്തിക എഴുത്തുകാരൻ“ലോക ചരിത്രത്തിലെ...

Related Articles

Popular Categories

spot_imgspot_img