web analytics

കപ്പലപകടം വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കി

കപ്പലപകടം വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കി

കൊച്ചി: എംഎസ്‌സി എൽസ കപ്പലപകടം വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയതായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ട്.

രാസവസ്തുക്കൾ കടലിലെ ആവാസവ്യവസ്ഥക്ക് ദോഷകരമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വെള്ളത്തിൽ കലർന്ന നിക്കൽ, ലെഡ്, കോപ്പർ, വനേഡിയം എന്നിവ മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്ക് എത്താൻ സാധ്യതയുണ്ട്.

കപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതമെന്നും ആണ് മുന്നറിയിപ്പ്.

രാസവസ്തുക്കൾ കടൽ വെള്ളത്തിൽ കലർന്നത് നിലവിൽ കടലിലെ ജീവികൾക്കും ലാർവകൾക്കും മത്സ്യമുട്ടകൾക്കും ഉൾപ്പെടെ വലിയ നാശനഷ്ടം ഉണ്ടാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മേയ് 24നാണ് എംഎസ്‌സി കപ്പൽ അപകടത്തിൽപ്പെടുന്നത്.

അപകടം നടന്ന മൂന്ന് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. മത്സ്യതൊഴിലാളികളും ശാസ്ത്രജ്ഞരും അടക്കം നിരവധി പേർ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകളെ സാധുകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ റിപ്പോർട്ടിൽ പുറത്തുവന്നിരിക്കുന്നത്.

ഏകദേശം രണ്ട് ചതുരശ്ര മീറ്റർ ചുറ്റളവിലാണ് എണ്ണ വ്യാപിച്ച് കിടക്കുന്നത്. എണ്ണയും കപ്പൽ അവശിഷ്ടങ്ങളും പൂർണമായും നീക്കം ചെയ്യാതെ ഇപ്പോഴും കടലിൽ തന്നെ കിടക്കുകയാണ്.

കടലിൽ പരന്നു കിടക്കുന്ന എണ്ണ എത്രയും പെട്ടെന്നു നീക്കം ചെയ്തില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ക്യാഷ് എന്ന് എഴുതിയ കണ്ടെയ്നറിൽ…അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽ എന്തെല്ലാം? പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു.

ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇവയിൽ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.

ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Summary: The MSC Elsa ship accident has caused major environmental damage, according to a study by the Union Ministry of Earth Sciences. The report states that chemicals released from the accident have negatively impacted the marine ecosystem.


spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന മുന്നറിയിപ്പ്

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന...

തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന

തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന കൊച്ചി:...

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ Pinarayi...

Related Articles

Popular Categories

spot_imgspot_img