ഈ 8 രാജ്യങ്ങളിലേക്ക് വിസ ലഭിക്കാൻ വളരെയെളുപ്പം…! അവസരങ്ങൾക്കും പഞ്ഞമില്ല; നേടാം സ്വപ്നജോലി
സ്വദേശത്തേക്കാള്‍ മികച്ച ജീവിത നിലവാരവും ഉയര്‍ന്ന പ്രതിഫലവും തേടിയാണ് പുതുതലമുറ വിദേശത്തേക്ക് തൊഴില്‍ സാധ്യതകള്‍ അന്വേഷിക്കുന്നത്.
കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ രാജ്യാന്തര തലത്തിലുള്ള അവസരങ്ങള്‍ കൂടി പരിഗണിക്കുന്നതാണ് ഇന്നത്തെ പ്രവണത.
എന്‍ജിനീയറിങ്, ഐടി, ആരോഗ്യ രംഗം, സാമ്പത്തിക മേഖല തുടങ്ങി നിരവധി മേഖലകളില്‍ വിദേശ രാജ്യങ്ങള്‍ മികച്ച അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.
എന്നാല്‍ വര്‍ക്ക് വീസയുടെ പ്രക്രിയ പലപ്പോഴും തടസ്സമാകാറുണ്ട്. എങ്കിലും ഇപ്പോള്‍ നിരവധി രാജ്യങ്ങള്‍ വര്‍ക്ക് വീസ നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ തൊഴിലന്വേഷകരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നദേശമാണ് യുഎഇ. പ്രൊഫഷണലുകള്‍ക്കും സാധാരണ ജോലിക്കാര്‍ക്കും ഇവിടെ വ്യാപകമായ തൊഴിലവസരങ്ങളുണ്ട്.
എളുപ്പത്തില്‍ വര്‍ക്ക് വീസ ലഭിക്കുകയും, തൊഴിലുടമകള്‍ തന്നെ വിസയ്ക്കുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ യുഎഇയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ദുബായ്, അബുദാബി പോലുള്ള നഗരങ്ങളില്‍ നിരവധി മേഖലകളില്‍ ജോലി ലഭ്യമാകുന്നതും വലിയ നേട്ടമാണ്.
ഓസ്‌ട്രേലിയയും ഇന്ത്യന്‍ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട ദേശമാണ്. പ്രത്യേകിച്ച് ഐടി മേഖലയിലും ആരോഗ്യരംഗത്തും നിന്നുള്ളവര്‍ക്ക് ഇവിടെ വലിയ അവസരങ്ങളുണ്ട്.
സ്‌കില്‍ഡ് ഡെവലപ്‌മെന്റ് വീസ (Subclass 189), ടെംപററി സ്‌കില്‍ ഷോട്ടേജ് വീസ (Subclass 482) തുടങ്ങിയ വിവിധ വീസകള്‍ ഇന്ത്യക്കാരെ ഓസ്‌ട്രേലിയയിലെ കരിയറിലേക്ക് എത്തിക്കുന്നുണ്ട്.
ധനകാര്യവും വ്യാപാരവുമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സിംഗപ്പൂര്‍ വലിയ സാധ്യതകളാണ് ഒരുക്കുന്നത്.
എംപ്ലോയ്‌മെന്റ് പാസ് ഇവിടെ താരതമ്യേന എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍ ഇന്ത്യക്കാരെ പ്രത്യേകിച്ച് ആകര്‍ഷിക്കുന്നു.
മികച്ച തൊഴില്‍ അന്തരീക്ഷവും വേഗത്തിലുള്ള വളര്‍ച്ചയും സിംഗപ്പൂരിനെ സ്വപ്‌നദേശമാക്കുന്നു.
ലളിതമായ വീസ നടപടിക്രമങ്ങളും മികച്ച ജീവിത നിലവാരവും കൊണ്ട് പ്രശസ്തമാണ് ന്യൂസിലന്‍ഡ്. ആരോഗ്യരംഗത്തും നിര്‍മാണ മേഖലയിലും ഇന്ത്യക്കാര്‍ക്ക് ഇവിടെ വലിയ അവസരങ്ങളുണ്ട്.
കുടിയേറ്റ നടപടികള്‍ സുതാര്യമാകുന്നതിനാല്‍ വിദേശത്തേക്കുള്ള യാത്രയും താമസവും വളരെ എളുപ്പമാണ്.
ഐടി, ആരോഗ്യ മേഖലകളില്‍ നിന്നുള്ളവരുടെ പ്രിയപ്പെട്ട രാജ്യമാണു ജര്‍മനി. ആറുമാസം വരെ ജോലി അന്വേഷിക്കാന്‍ അനുവദിക്കുന്ന ജോബ് സീക്കര്‍ വീസ ഇന്ത്യക്കാരുടെ ഇടയില്‍ ഏറെ ജനപ്രിയമാണ്.
ഈ സമയത്ത് ജോലി കണ്ടെത്തുന്നവര്‍ക്ക് വര്‍ക്ക് വീസയിലേക്കോ ബ്ലൂ കാര്‍ഡിലേക്കോ മാറാനുള്ള അവസരമുണ്ട്.
യൂറോപ്പില്‍ ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് എളുപ്പം കുടിയേറാന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ജര്‍മനി തുടരുന്നു.
കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ കൊണ്ടു തന്നെ കാനഡ ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് ഏറ്റവും വലിയ സ്വപ്‌നദേശങ്ങളിലൊന്നാണ്.
ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം (TFWP), എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം എന്നിവ പ്രൊഫഷണലുകള്‍ക്ക് മികച്ച വഴികളാണ്.
പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റുകള്‍ വഴിയൊരുക്കുന്ന സ്ഥിരതാമസം വരെ നിരവധി അവസരങ്ങള്‍ കാനഡയില്‍ ലഭ്യമാണ്.
ബ്രെക്‌സിറ്റിനു ശേഷമുള്ള പോയിന്റ് അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷന്‍ സംവിധാനം ഇന്ത്യക്കാരുടെ കുടിയേറ്റത്തെ യുകെയില്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്തത്.
ഐടി, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളില്‍ നിന്നും വിദഗ്ധര്‍ക്ക് ഇവിടെ വേഗത്തില്‍ വീസ ലഭ്യമാകുന്നു. പ്രത്യേകിച്ച് ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ഫാസ്റ്റ് ട്രാക്ക് ഓപ്ഷനുകള്‍ കുടിയേറ്റത്തെ കൂടുതല്‍ സുഗമമാക്കുന്നു.
യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ വീസ ലഭ്യമാകുന്ന രാജ്യമാണ് അയര്‍ലന്‍ഡ്. ഐടി മേഖലയിലെ വളര്‍ച്ചയും മികച്ച തൊഴില്‍ സംസ്‌കാരവും ഇന്ത്യക്കാരെ അയര്‍ലന്‍ഡിലേക്ക് ആകര്‍ഷിക്കുന്നു.
പ്രൊഫഷണലുകള്‍ക്കായി പ്രത്യേകം എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകള്‍ ഇവിടെ ലഭ്യമാകുന്നു എന്നതാണ് പ്രധാന ആകര്‍ഷണം.
വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ ആവശ്യത്തിനായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ യുഎഇ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ്, ജര്‍മനി, കാനഡ, യുകെ, അയര്‍ലന്‍ഡ് എന്നിവ മുന്‍നിരയില്‍ തന്നെ തുടരുന്നു.
തൊഴില്‍ സാധ്യതകളും ജീവിത നിലവാരവും കൂടി ചേര്‍ന്നാല്‍ ഇവിടങ്ങളിലെ ഭാവി സാധ്യതകള്‍ അനന്തമാണ്.