web analytics

ഈ ടെസ്റ്റ് പാസായാല്‍ റോഡ് സേഫ്റ്റി ക്ലാസിലിരിക്കേണ്ട, ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം…ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ:

ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിൽ വൻ മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ്.

ഇപ്പോൾ മുതൽ 20 ചോദ്യങ്ങൾക്ക് പകരം 30 ചോദ്യങ്ങളാണ് ലേണേഴ്‌സ് ടെസ്റ്റിൽ ഉണ്ടാകുക. 30 ചോദ്യങ്ങളിൽ 18 എണ്ണം ശരിയാക്കുന്നവർക്ക് മാത്രമേ പാസാകാൻ കഴിയൂ. മുൻപ് 20 ചോദ്യങ്ങളിൽ 12 ശരിയുത്തരങ്ങൾ മതിയായിരുന്നു.

ഉത്തരങ്ങൾ നൽകാനുള്ള സമയപരിധിയിലും മാറ്റമുണ്ട്. ഇനി ഒരു ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകിയാൽ മതി.

മുൻപ് 15 സെക്കൻഡ് മാത്രമാണ് സമയം അനുവദിച്ചിരുന്നത്. പുതിയ പരിഷ്‌കരണങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

പരിശീലനത്തിനും മോക്ക് ടെസ്റ്റിനുമായി ‘എംവിഡി ലീഡ്‌സ്’ എന്ന പുതിയ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ലേണേഴ്‌സ് ടെസ്റ്റിനുള്ള സിലബസ് ഈ ആപ്പിൽ ലഭിക്കും.

കൂടാതെ, ആപ്പിൽ നടത്തുന്ന റോഡ് സേഫ്റ്റി ടെസ്റ്റ് വിജയകരമായി പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും.

സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ഡ്രൈവിംഗ് ടെസ്റ്റിന് മുമ്പുള്ള നിർബന്ധിത റോഡ് സേഫ്റ്റി ക്ലാസുകളിൽ പങ്കെടുക്കേണ്ടതില്ല. നേരിട്ട് റോഡ് ടെസ്റ്റിലേക്ക് പോകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

ഡ്രൈവിംഗ് സ്കൂളുകളിലെ പരിശീലകർക്കും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അവർക്ക് ‘ലീഡ്‌സ്’ ആപ്പിലൂടെ ടെസ്റ്റ് പാസാകണം.

കൂടാതെ, മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

ഹാവൂ, അങ്ങിനെ അതിനൊരു തീരുമാനമായി; ലേണേഴ്‌സ് പരീക്ഷ പാസായവർക്ക് ഇനി ലൈസൻസ് ലഭിക്കും; ക്രമീകരണവുമായി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് സംബഞ്ചിച്ച് അടുത്ത കുറെ നാളുകളായി കേരളത്തിൽ അനിശ്ചിതത്വങ്ങൾ തുടരുകയാണ്.

എന്നാൽ ഇതിനൊരു പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ കരാറിനെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടൊരുക്കാനാണു മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.

ജില്ലയിലെ വിവിധ ഡിപ്പോകളുടെ സമീപത്ത് കിടക്കുന്ന സ്ഥലങ്ങൾ ഇത്തരത്തിൽ ഏറ്റെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ വേദിയൊരുക്കാനാണ് നീക്കം.

10 സെന്റ് വീതം സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഏകദേശം പൂർത്തിയായി. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു.

ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലായിരിക്കും സ്ഥലങ്ങൾ ഏറ്റെടുക്കുക. നിലവിൽ മൂന്നിടങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് പ്ലാറ്റ് ഫോം എം.വി.ഡി ഒരുക്കും.

തേവര, പറവൂർ, അങ്കമാലി എന്നീ ഡിപ്പോകളിലെ സ്ഥലങ്ങളാണ് ലഭ്യമാക്കുക. ഹ്രസ്വകാല കരാർ നിലവിൽ വന്നാൽ രണ്ടു മാസത്തിനകം ആധുനിക ടെസ്റ്റ് ഗ്രൗണ്ടൊരുക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഇതൊക്കെയാണെങ്കിലും സൗകര്യങ്ങൾ ഒരുക്കാനുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ.



spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരം:...

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ്; മിന്നും സമ്മാനവുമായി കമ്പനി ! ഒരു കാരണമുണ്ട്….

ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി ബെയ്ജിംഗ് ∙ ജീവനക്കാരെ ദീർഘകാലം...

പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ; സംഭവം തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ ജാർഖണ്ഡിലെ...

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

Related Articles

Popular Categories

spot_imgspot_img