ഭൂപതിവ് ചട്ടഭേദഗതിയിൽ ആരോപണ പ്രത്യാക്രമണങ്ങൾ…..ഇടുക്കി വീണ്ടും കത്തുന്നോ…?
ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകളെ തുടർന്ന് ഇടുക്കിയിൽ ഉണ്ടായ സമരങ്ങൾ സംസ്ഥാനത്തെ ഒട്ടാകെ പിടിച്ചുകുലുക്കിയതാണ്.
എന്നാൽ നിലവിൽ ഭൂപതിവ് ചട്ടഭേദഗതി കൊണ്ടുവന്ന് നിർമാണങ്ങൾ ക്രമവത്കരിക്കാനുള്ള നീക്കത്തിലും രാഷ്ട്രീയ കക്ഷികൾ തമ്മിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സമരങ്ങളും തുടരുകയാണ്.
ക്രമവത്കരണത്തിന്റെ ഭാഗമായി അമിത തുക നികുതിയായി നൽകേണ്ടി വരും എന്നതാണ് പ്രധാന ആരോപണം. ഇത് കെട്ടിട ഉടമകൾക്ക് വൻ ബാധ്യതയുണ്ടാക്കും.
ഇതിനിടെ ഭൂപതിവ് ചട്ട ഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഗവൺമെന്റിന്റെ നിലപാടിന് പിന്തുണ നൽകി കർഷകരെ മന്ത്രി റോഷി അഗസ്റ്റിൻ വഞ്ചിക്കുന്നു എന്നാണു ആരോപണം.
ഇത് ആരോപിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു. ഗാന്ധി സ്‌ക്വയറിൽ നടന്ന പരിപാടി യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നമ്പർ ലഭിച്ച്, കെട്ടിടനികുതിയും ഭൂനികുതിയുമടച്ച് നിയമവിധേയമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളും വീടുകളും നിയമവിരുദ്ധമാക്കി.
ഇവ ക്രമവൽക്കരിക്കുന്നതിനായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ചട്ടഭേദഗതിയിലൂടെ സർക്കാർ നടപ്പിലാക്കുന്നത്.
ജില്ലയിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങൾക്ക് യാതൊരു പരിഹാരവും നിർദ്ദേശിക്കാതെ എല്ലാ ഭൂവിഷയങ്ങളും പരിഹരിച്ചു എന്ന വ്യാജപ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്.
പിണറായിയുടെ അന്തപ്പുരത്തിലെ കുഴലൂത്തുകാരനായ റോഷി ഇടുക്കിയിലെ അഭിനവ യൂദാസ് ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഭൂവിഷയത്തിൽ എന്തൊക്കെ ന്യായീകരണം നടത്തിയാലും മന്ത്രിയുടെ തനിറം മലയോര ജനത മനസിലാക്കിക്കഴിഞ്ഞുവെന്നും കർഷകരോഷത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് എതിർപ്പിനിടെ യൂത്ത് ഫ്രണ്ട് എം റോഷി അഗസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി. ഇടുക്കി ജില്ലയിലെ നിർമ്മാണ മേഖലയിൽ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതാണ് പുതിയ ചട്ട രൂപീകരണം
2023 സെപ്റ്റംബർ 14-ന് കേരള നിയമസഭ ഏകകണ്ഠമായി ഒരു നിയമ ഭേദഗതി പാസാക്കി.
ഈ ഭേദഗതി, നിലവിലുള്ള നിർമ്മിതികളെ ക്രമവത്കരിക്കുകയും പുതിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമായ ചട്ടങ്ങൾ രൂപപ്പെടുത്തുകയും ചെയ്യാനുള്ള ചുമതല സർക്കാരിന് നൽകി.
ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സമയബന്ധിതമായി നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി അഡ്വ. കെ. രാജനെയും യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
ജില്ലയുടെ ആവശ്യങ്ങൾക്കായി നിരന്തരം ശബ്ദം ഉയർത്തിയ മന്ത്രിയായ റോഷി അഗസ്റ്റിനെയും അവർ പ്രശംസിച്ചു.
ഇടുക്കിയിലെ നിർമാണങ്ങൾ നിയമ വിരുദ്ധമാണെന്ന ഹൈക്കോടതിയിൽ നിന്നുണ്ടായ വിധിയെ മറികടക്കാനാണ് സംസ്ഥാന സര്ക്കാര് 1960 ലെ ഭൂനിയമം ഭേദഗതി ചെയ്തതും നിയമത്തിന് അനുബന്ധമായ പുതിയ ചട്ടങ്ങള് രൂപീകരിച്ചതെന്നുമാണ് സിപിഎം ന്റെയും ഇടതുപക്ഷത്തിന്റെയും വാദം.
ഇടുക്കിയിലെ നിർമാണങ്ങള് 1960 ലെ ഭൂ നിയമത്തിനും 1964 ലെ ചട്ടങ്ങൾക്കും വിധേയമായിട്ടാണ്. കോണ്ഗ്രസ്സ് നേതാവ് മാത്യു കുഴല്‌നാടന് വഴി കേരള ഹൈക്കോടതിയില് നല്കിയ ഹർജിയെ തുടര്ന്നാണ് നിർമ്മാണങ്ങളാകെ നിയമ വരുദ്ധമെന്നും തുടർ നിര്മാണങ്ങൾ് പാടില്ലെന്നും കോടതി വിധിയുണ്ടായത്.
ആദ്യം ജില്ലയ്ക്ക് ബാധകമായിരുന്ന വിധി ബൈസൺവാലിയിൽ നിന്നുള്ള കോണ്ഗ്രസ്സ് നേതാവ് ലാലി വിന്‌സെന്റ് കുഴൽ്‌നാടൻ് വഴി നല്കിയ ഹർ്ജിയിലൂടെ കേരളത്തിലാകെ ബാധകമാണെന്നും ഹൈക്കോടതി വിധിക്കുകയുണ്ടായി.
1960 ലെ ഭൂനിയമ പ്രകാരം ഇടുക്കിയില് പട്ടയം നല്കിയിട്ടുള്ള ഭൂമി കൃഷിക്കും വീട് വെയ്ക്കുന്നതിനും മാത്രമുള്ളതാണെന്നും മറ്റ് വാണിജ്യ നിർമാണങ്ങൾ് പാടില്ലെന്നും അവ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു കുഴൽനാടന്റെ ഹർജി.
നിലവിലുള്ള മുഴുവൻ നിർമാണങ്ങളും ക്രമവ്തകരിച്ച് ക്രമവൽക്കരിച്ച് നിയമ സാധുത നൽകുക എന്നതാണ് ഈ ചട്ട രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
തുടർന്നുള്ള നിർമാണങ്ങൾക്ക് രണ്ടു മാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ തയ്യാറാക്കി പുതിയ ചട്ടങ്ങൾ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും വ്യക്തമാക്കി
മന്ത്രിസഭ അംഗീകരിച്ച പുതിയ ചട്ട പ്രകാരം നിലവിലുള്ള ചെറുതും വലുതുമായ മുഴുവന് വീടുകള്ക്കും ഒരു രൂപ പോലും പിഴയില്ലാതെ നിയമപരമായ സാധൂകരണം ലഭിക്കും.
3000 ചതുരശ്ര അടിവരെയുള്ള വാണിജ്യ സ്ഥാപനങ്ങളും സാധൂകരിക്കപ്പെടുകയാണെന്ന്. കോൺഗ്രസ്സ് ജനശ്രദ്ധ തിരിക്കാൻ നടത്തുന്ന കുപ്രചരണവും വൻ്കിടക്കാര്ക്ക് വേണ്ടി നടത്തുന്ന കുഴലൂത്തും തള്ളിക്കളയണമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി പറയുന്നത്.









