ബെവ്കോയിലെ ജീവനക്കാർക്ക് ഇക്കുറി റെക്കോർഡ് ബോണസ്; 102,500 രൂപ നൽകാൻ തീരുമാനം
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ് നൽകും. ബെവ്കോയിലെ സ്ഥിരം ജീവനക്കാർക്ക് 102,500 രൂപ ബോണസ് നൽകാനാണ് തീരുമാനം.
എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിയുടെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ഇന്ന് ചർച്ച നടത്തിയിരുന്നു.
ബെവ്കോയിലെ എല്ലാ യൂണിയനുകളും യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് ബെവ്കോയിലെ സ്ഥിരം ജീവനക്കാർക്ക് 102,500 രൂപ ബോണസ് ആയി നൽകാൻ തീരുമാനിച്ചത്.
കൂടാതെ കടകളിലേയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നൽകും. കഴിഞ്ഞ വർഷം ഇത് 5000 രൂപയായിരുന്നു.
ഹെഡ് ഓഫീസിലേയും വെയർ ഹൌസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും. കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ബോണസ് നൽകിയിരുന്നത്. അതിന് മുമ്പത്തെ വർഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാർക്ക് ബോണസ് നൽകിയത്.
Summary: Employees of the Kerala State Beverages Corporation (Bevco) will receive a record bonus this year. Permanent staff will be given a bonus of ₹102,500. The decision was taken in a meeting chaired by Excise Minister M.B. Rajesh.