‘ഗർഭധാരണം തടയാനുള്ള മരുന്ന് നൽകുമായിരുന്നു, അലർജിയുള്ളതിനാൽ കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ നിർബന്ധിച്ചു..ഒരു ദിവസം മരുന്നുണ്ടായിരുന്നില്ല… രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

‘ഗർഭധാരണം തടയാനുള്ള മരുന്ന് നൽകുമായിരുന്നു, അലർജിയുള്ളതിനാൽ കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ നിർബന്ധിച്ചു..ഒരു ദിവസം മരുന്നുണ്ടായിരുന്നില്ല… രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും വീണ്ടും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയാണ് യുവതി. ഗർഭധാരണം തടയാനുള്ള ഉദ്ദേശ്യത്തിൽ രാഹുൽ മരുന്ന് നൽകിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ മരുന്ന് കഴിക്കാൻ തന്നെ നിർബന്ധിച്ചിരുന്നു. ഒരു ദിവസം രാഹുലിന്റെ കയ്യിൽ മരുന്നുണ്ടായില്ലെന്നും പിറ്റേന്ന് കൊണ്ടുതന്നെന്നും യുവതി പറഞ്ഞു.

ഹോട്ടൽ മുറികളിലേക്കുള്ള വിളികളും മാനസിക പീഡനവും

യുവതി പറയുന്നതനുസരിച്ച്, രാഹുൽ പലപ്പോഴും ഹോട്ടൽ മുറികളിലേക്ക് വിളിക്കാറുണ്ടായിരുന്നു. “ഞാൻ ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിശ്വസിച്ചു. ഒരിക്കൽ മാറും എന്ന് കരുതി. എന്നാൽ പിന്നിടും അതേ പെരുമാറ്റം തന്നെയായിരുന്നു. പലപ്പോഴും അപമാനിച്ചിട്ടും പിന്നീട് എല്ലാം ശരിയാക്കി നടിക്കുമായിരുന്നു. ഞാൻ കരഞ്ഞിരുന്ന സമയത്ത് ‘ചൈൽഡിഷ് ആവേണ്ട, ഇന്നത്തെ കുട്ടികൾ ഇതൊക്കെ കാര്യമായി എടുക്കാറില്ല’ എന്ന് പറയും. പുറത്ത് പറയുമ്പോൾ ‘ഐ ഡോണ്ട് കെയർ, ഹു കെയർ, പറഞ്ഞോളൂ’ എന്നും പറഞ്ഞിരുന്നു,” യുവതി പറഞ്ഞു.

സംസാരിക്കാതിരുന്നാൽ ‘വൈ യു ആർ അവോയ്ഡിങ്ങ് മീ’ എന്ന് ചോദിക്കുകയും, എന്തിനാണ് ഒഴിവാക്കുന്നത്, എന്തിനാണ് സംസാരിക്കാത്തത്, എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്നും അവൾ പറഞ്ഞു.

“നടപടി എടുത്തില്ലെങ്കിൽ ആവർത്തിക്കും”

“ശരിയായ നടപടിയില്ലെങ്കിൽ ഇദ്ദേഹം വീണ്ടും വീണ്ടും ഇതു തുടരും. അയാളുടെ മനോഭാവം ‘ഐ ഡോണ്ട് കെയർ’ ആണ്. തനിക്കു പിന്തുണയ്ക്കാൻ ആളുകൾ ഉണ്ടെന്ന വിശ്വാസം കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ കണ്ടപ്പോൾ പാലക്കാട് ഞാൻ മത്സരിക്കുമെന്ന് പറഞ്ഞിരുന്നു. പലരും പരാതി നൽകിയിട്ടുണ്ടെങ്കിലും അത് ആരും എടുത്തുപിടിച്ചിട്ടില്ല. കുറഞ്ഞത് പത്ത് പേർക്ക് എങ്കിലും ഇദ്ദേഹത്തിന്റെ യഥാർത്ഥ മുഖം അറിയണം,” യുവതി പറഞ്ഞു.

നിയമനടപടി ഒഴിവാക്കാനുള്ള കാരണം

യുവതി വ്യക്തമാക്കി, കുടുംബത്തെ കരുതി നിയമനടപടിക്ക് പോകുന്നില്ലെന്ന്. “എനിക്ക് നീതി കിട്ടുമെന്ന വിശ്വാസമില്ല. ഇന്നലെ മുതൽ രാഹുൽ പലരെയും വിളിച്ച്, മെസേജ് അയച്ച്, എനിക്ക് എതിരെ ഒന്നും പറയരുതെന്ന് ആവശ്യപ്പെട്ടു. പരാതി നൽകിയാൽ വേട്ടയാടപ്പെടും. അദ്ദേഹത്തിന്റെ വീട്ടിൽ സ്ത്രീകളാണ് കൂടുതലും, സ്ത്രീകളെ കണ്ടാണ് വളർന്നത്. എന്നാൽ സ്ത്രീകളോട് ഇങ്ങനെ വാഗ്ദാനം നൽകി പറ്റിക്കുന്നത് എന്തിനാണ്? ഇത്രയും പേർക്ക് ഒരേ കഥ പറയാനാവുമോ? അദ്ദേഹത്തിന്റെ കൂട്ടാളികൾ തന്നെ ‘ബോൺ ക്രിമിനൽസ്’ ആണ്. അതുകൊണ്ട് എന്റെ പേര് പുറത്ത് പറയാൻ ഭയപ്പെടുന്നു,” യുവതി വെളിപ്പെടുത്തി.

കെ.കെ. രമയുടെ പ്രതികരണം

അതേസമയം, വടകര എംഎൽഎ കെ.കെ. രമ യുവതികളുടെ പക്ഷത്ത് തന്നെയാണെന്ന് വ്യക്തമാക്കി. “എന്ത് സഹിക്കേണ്ടി വന്നാലും ഇരകളായവർ നിയമപോരാട്ടത്തിന് മുന്നോട്ട് വരണം. മാധ്യമങ്ങളിലൂടെ സംസാരിച്ച സ്ത്രീകളെതിരായ സൈബർ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല. ഇരകളായവരുടെ വാക്കുകൾ മാനിക്കപ്പെടണം, അവരെ മൗനത്തിലാക്കരുത്,” രമ പറഞ്ഞു.

മുൻപ് പല സന്ദർഭങ്ങളിലും വ്യക്തമാക്കിയത് പോലെ ഇപ്പോൾ വിവാദമായ ഈ വിഷയത്തിലും അതിജീവിതകൾക്കൊപ്പം തന്നെയാണ്. മാധ്യമങ്ങളിൽ കാര്യങ്ങൾ പറഞ്ഞ സ്ത്രീകൾക്ക് നേരെയുള്ള സൈബറാക്രമണവും അംഗീകരിക്കാനാവില്ല. ഇന്നലെ മുതൽ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന സ്ത്രീ പീഡനവാർത്തകളിൽ രാഹുൽമാങ്കൂട്ടത്തിലിന്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും അതിലേക്ക് നീളുന്ന സൂചനകൾ നൽകിയിരുന്നെന്നും കെ.കെ രമ പറഞ്ഞു.

ENGLISH SUMMARY:

A woman has accused ex-Youth Congress president Rahul Mankootath of forcing her to take pills to prevent pregnancy and emotionally manipulating her. MLA KK Rema extends support to survivors.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി ടിയാൻജിൻ: ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ)...

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

Related Articles

Popular Categories

spot_imgspot_img