ഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി ഹോം നേഴ്‌സിന് ദാരുണാന്ത്യം; കോട്ടയം സ്വദേശിനി ഇസ്രായേലിൽ എത്തിയത് 8 മാസം മുമ്പ്
ഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി ഹോംനഴ്സ് മരിച്ചു. പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ (41) ആണ് മരിച്ചത്. ഇസ്രയേലിലെ അഷ്ഗാമിൽ അനുസ് സംഭവം നടന്നത്.
ഇസ്രയേലെ ഒരു വീട്ടിൽനിന്നു രോഗിയുമായി പോയ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രോഗിയുടെ മകളാണു കാർ ഓടിച്ചിരുന്നത്.
കാറിലുണ്ടായിരുന്ന രൂപയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്.
2 വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന രൂപ 8 മാസം മുൻപാണു നാട്ടിലെത്തി മടങ്ങിയത്. സംസ്കാരം പിന്നീട്.
ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ-രുഗ്മിണി ദമ്പതികളുടെ മകളാണ്.
ഭർത്താവ് രാജേഷ് കെട്ടിട നിർമാണത്തൊഴിലാളിയാണ്. മക്കൾ: പാർവതി (ജർമനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി).
അയര്‍ലണ്ടിൽ മലയാളി യുവാവ് മരിച്ചനിലയിൽ…! മൃതദേഹം കണ്ടെത്തിയത് വീടിന് പിന്നിലുള്ള ഷെഡില്‍
അയര്‍ലണ്ടിൽ മലയാളി യുവാവ് മരിച്ച നിലയിൽ. സ്ലൈഗോയില്‍ ആണ് മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന് പിന്നിലുള്ള ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഗാര്‍ഡയ്ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.
ഗാര്‍ഡായും ആംബുലന്‍സ് സര്‍വീസും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ അനീഷിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ കെയററായി ജോലി ചെയ്തുവരിയായിരുന്നു
.2016 ൽ അയർലണ്ടിലെത്തിയ അനീഷ് ബാലിനസ്‌ളോ ബോയില്‍ അടക്കമുള്ള അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്നു.
മൃതദേഹം സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. അനീഷിന്റെ ആകസ്‌മിക വിയോഗത്തിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഫ്ലോറിസ് ചുഴലിക്കാറ്റ്: സ്കോട്‌ലൻഡിൽ മലയാളിക്ക് ദാരുണാന്ത്യം; പത്തനംതിട്ട സ്വദേശിനിയുടെ മരണം കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ അകപ്പെട്ട്
ഫ്ലോറിസ് ചുഴലിക്കാറ്റിൽ സ്കോട്‌ലൻഡിൽ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71) ആണ് മരിച്ചത്. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയതായിരുന്നു.
നഴ്സായ മകൾ ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് വി. എ. ഏബ്രഹാമിനൊപ്പമാണ് ശോശാമ്മ എതിയത്. അവധിക്കാലമായതിനാൽ സ്കോട്‌ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം.
എഡിൻബറോയിലെത്തി കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ. മക്കൾ: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതൻ). മരുമക്കൾ: റിജോ (യുഎസ്), റോയി ഉമ്മൻ (യുകെ), ജിജോ, ലിജി.
യുഎസിലുള്ള മകൾ ലേഖയും ഭർത്താവ് റിജോയും അപകടവിവരം അറിഞ്ഞ് സ്കോട്‍ലൻഡിൽ എത്തിയിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എഡിൻബറോയിലെ ഇന്ത്യൻ കോൺസുലേറ്റ്, ലോക കേരള സഭാംഗം കുര്യൻ ജേക്കബ് എന്നിവരുടെ സഹായത്തോടെ പുരോഗമിക്കുകയാണ്.









